Football

ലിവര്‍പൂളിന് തിരിച്ചടി; അലിസണ്‍ ചാംപ്യന്‍സ് ലീഗില്‍ കളിക്കില്ല

പരിക്കിനെ തുടര്‍ന്ന് ചെല്‍സിക്കെതിരായ എഫ് എ കപ്പ് മല്‍സരത്തില്‍ അലിസണ്‍ കളിച്ചിരുന്നില്ല. കൂടാതെ ഇന്ന് നടക്കുന്ന ബേണ്‍മൗത്തിനെതിരായ മല്‍സരവും താരത്തിന് നഷ്ടമാവും.

ലിവര്‍പൂളിന് തിരിച്ചടി; അലിസണ്‍ ചാംപ്യന്‍സ് ലീഗില്‍ കളിക്കില്ല
X

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ രണ്ടാം പാദ മല്‍സരത്തില്‍ ബുധനാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടുന്ന ലിവര്‍പൂളിന് തിരിച്ചടി. സ്റ്റാര്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ ലിവര്‍പൂളിനായി കളിക്കില്ല. എഫ് എ കപ്പിന് മുന്നോടിയായി നടന്ന പരിശീലന മല്‍സരത്തിലാണ് അലിസണ്‍ന്റെ ഇടുപ്പിന് പരിക്കേറ്റത്. താരത്തിന് ഒരു മാസത്തെ വിശ്രമമാണ് ടീം ഫിസിയോ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പരിക്കിനെ തുടര്‍ന്ന് ചെല്‍സിക്കെതിരായ എഫ് എ കപ്പ് മല്‍സരത്തില്‍ അലിസണ്‍ കളിച്ചിരുന്നില്ല. കൂടാതെ ഇന്ന് നടക്കുന്ന ബേണ്‍മൗത്തിനെതിരായ മല്‍സരവും താരത്തിന് നഷ്ടമാവും. 16ന് എവര്‍ട്ടണെതിരേ നടക്കുന്ന മല്‍സരത്തിലും അലിസണ്‍ കളിക്കില്ല. ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ മാര്‍ച്ച് 28, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ ബൊളീവിയ, പെറു എന്നിവര്‍ക്കെതിരേ കളിക്കുന്ന ബ്രസീല്‍ ടീമില്‍ നിന്നും അലിസണെ ഒഴിവാക്കിയിട്ടുണ്ട്. ചാംപ്യന്‍സ് ലീഗില്‍ ആദ്യ പാദത്തില്‍ ഒരു ഗോളിന്റെ തോല്‍വി വഴങ്ങിയ ലിവര്‍പൂളിന് അലിസണ്‍ന്റെ പരിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. നേരത്തെ എഫ് എ കപ്പിലും പ്രീമിയര്‍ ലീഗിലുമടക്കം തുടരെ മൂന്ന് തോല്‍വിയാണ് ലിവര്‍പൂള്‍ നേരിട്ടത്.


Next Story

RELATED STORIES

Share it