Football

ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും ഇന്നിറങ്ങും

ബാഴ്‌സലോണയുടെ മല്‍സരം നാളെ വലന്‍സിയക്കെതിരേയാണ്.

ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും ഇന്നിറങ്ങും
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീട പോരില്‍ മുന്നിലുള്ള അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും ഇന്നിറങ്ങും. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയുടെ എതിരാളി 18ാം സ്ഥാനത്തുള്ള എല്‍ഷെയാണ്. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന്റെ എതിരാളി 11ാം സ്ഥാനത്തുള്ള ഒസാസുനയാണ്. അവസാന മല്‍സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയോട് തോറ്റാണ് സിമിയോണിയുടെ ടീമിന്റെ വരവ്. സിദാന്റെ ടീമാവട്ടെ റയല്‍ ബെറ്റിസിനോട് ഗോള്‍രഹിത സമനിലപിടിച്ചാണ് വരവ്. ലീഗില്‍ അത്‌ലറ്റിക്കോയ്ക്ക് 73 പോയിന്റും റയലിന് 71 പോയിന്റുമാണുള്ളത്. ജയിക്കുന്ന ടീമിന് ഇന്ന് തലപ്പത്തെത്താം. ബാഴ്‌സലോണയുടെ മല്‍സരം നാളെ വലന്‍സിയക്കെതിരേയാണ്.




Next Story

RELATED STORIES

Share it