Feature

ഐപിഎല്‍ മെഗാ ലേലം; ആര്‍ക്കും വേണ്ടാത്ത വമ്പന്‍മാര്‍

അതിനിടെ കഴിഞ്ഞ തവണ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്ന ദീപക് ഹൂഡയെ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ് വാങ്ങി.

ഐപിഎല്‍ മെഗാ ലേലം; ആര്‍ക്കും വേണ്ടാത്ത വമ്പന്‍മാര്‍
X

ബെംഗളൂരു: ഐപിഎല്‍ മെഗാ ലേലത്തില്‍ ആരും വാങ്ങാതെ പ്രമുഖ താരങ്ങള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മിന്നും താരമായിരുന്ന സുരേഷ് റെയ്്‌ന, രാജസ്ഥാന്‍ റോയ്ല്‍സിന്റെ ഓസിസ് താരം സ്റ്റീവ് സ്മിത്ത്, ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാഖിബുള്‍ ഹസ്സന്‍ എന്നിവരാണ് ഇതുവരെ ആരും ലിസ്റ്റ് ചെയ്യാത്ത താരങ്ങള്‍. ഷാഖിബുള്‍ ഹസ്സനെ കെകെആര്‍ വാങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവര്‍ ഇന്ന് രംഗത്ത് വന്നില്ല. ലേലത്തിന്റെ ആദ്യദിവസം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ ഈ മുന്‍നിര താരങ്ങള്‍ക്കായി ആരും രംഗത്ത് വന്നിട്ടില്ല.


അതിനിടെ കഴിഞ്ഞ തവണ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്ന ദീപക് ഹൂഡയെ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ് വാങ്ങി. 5.75 കോടിയാണ് താരത്തിന് ടീം ചെലവഴിച്ചത്.


ആര്‍സിബി കഴിഞ്ഞ തവണ റിലീസ് ചെയ്ത ഹര്‍ഷല്‍ പട്ടേലിനെ അവര്‍ ഇത്തവണ വീണ്ടും സ്വന്തമാക്കി. 10.75 കോടിയ്ക്കാണ് ഹര്‍ഷലിനെ ബെംഗളൂരു വീണ്ടും ക്യാംപില്‍ എത്തിച്ചത്. കെകെആര്‍ റിലീസ് ചെയ്ത നിതീഷ് റാണയെ അവര്‍ വീണ്ടും ടീമിലെത്തിച്ചു. എട്ട് കോടിക്കാണ് താരത്തെ വാങ്ങിയത്.




Next Story

RELATED STORIES

Share it