Cricket

വിന്‍ഡീസ് പര്യടനം; കോഹ്‌ലി നയിക്കും, ധവാന്‍ ടീമില്‍

ഏകദിനം, ടെസ്റ്റ്, ട്വന്റി-20 എന്നീ മൂന്ന് ചാംപ്യന്‍ഷിപ്പുകളിലും കോഹ്‌ലി തന്നെയാണ് ടീമിനെ നയിക്കുക. ടീമില്‍ നിന്ന് അവധിയെടുത്ത് പുറത്ത് പോയ ധോണിക്ക് പകരം ഋഷഭ് പന്തിനാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനം.

വിന്‍ഡീസ് പര്യടനം; കോഹ്‌ലി നയിക്കും, ധവാന്‍ ടീമില്‍
X

മുംബൈ: ഓഗസ്റ്റ് മൂന്ന് മുതല്‍ ആരംഭിക്കുന്ന വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നയിക്കും. ലോകകപ്പിനിടെ പരിക്കേറ്റ ശിഖര്‍ ധവാന്‍ ടീമിലെത്തിയപ്പോള്‍ പ്രമുഖ താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് വിശ്രമം നല്‍കി. ഇന്ന് ചേര്‍ന്ന ബിസിസിഐ യോഗമാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഏകദിനം, ടെസ്റ്റ്, ട്വന്റി-20 എന്നീ മൂന്ന് ചാംപ്യന്‍ഷിപ്പുകളിലും കോഹ്‌ലി തന്നെയാണ് ടീമിനെ നയിക്കുക. ടീമില്‍ നിന്ന് അവധിയെടുത്ത് പുറത്ത് പോയ ധോണിക്ക് പകരം ഋഷഭ് പന്തിനാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനം. രോഹിത്ത് ശര്‍മ്മ തന്നെയാണ് വൈസ് ക്യാപ്റ്റന്‍. ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡേ, രവീന്ദ്ര ജഡേജ, കുല്‍ദ്ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, കേദര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവദ്ദീപ് സെയ്‌നി എന്നിവരെ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി.

ട്വന്റി-20 ടൂര്‍ണ്ണമെന്റില്‍ കെ എല്‍ രാഹുല്‍, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, എന്നിവരെ കൂടി പരിഗണിച്ചിട്ടുണ്ട്.അജിങ്ക്യ രഹാനെ, മായാങ്ക് അഗര്‍വാള്‍, സി പൂജാര, ഹനുമാ വിഹാരി, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് , ജസ്പ്രീത് ബുംറ എന്നിവരെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഹ്‌ലി, ജഡേജ, രോഹിത്ത് ശര്‍മ്മ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ഫോര്‍മാറ്റിലും ഉള്‍പ്പെട്ട താരങ്ങള്‍. വെസ്റ്റ്ഇന്‍ീസില്‍ ഇന്ത്യ മൂന്ന് ട്വന്റി-20 മല്‍സരങ്ങളും, രണ്ട് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും കളിക്കും.

Next Story

RELATED STORIES

Share it