Cricket

ലോകകപ്പ്; ബംഗ്ലാദേശിനെ വിറപ്പിച്ച് നെതര്‍ലന്റസ് കീഴടങ്ങി

ടസ്‌കിന്‍ ബംഗ്ലാദേശിനായി നാലും മഹ്‌മുദ് രണ്ടും വിക്കറ്റ് നേടി.

ലോകകപ്പ്; ബംഗ്ലാദേശിനെ വിറപ്പിച്ച് നെതര്‍ലന്റസ് കീഴടങ്ങി
X


സിഡ്‌നി: ട്വന്റി-20 ലോകകപ്പില്‍ ബംഗ്ലാദേശിന് ജയം. ഗ്രൂപ്പ് രണ്ടില്‍ നെതര്‍ലന്റസിനെ ഒമ്പത് റണ്‍സിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങില്‍ നിശ്ചിത ഓവറില്‍ 35 റണ്‍സെടുക്കാനെ ഓറഞ്ച് പടയ്ക്കായുള്ളൂ. 48 പന്തില്‍ 62 റണ്‍സെടുത്ത് നെതര്‍ലന്റസ് താരം അക്കര്‍മാന് അവരുടെ ടോപ് സ്‌കോറര്‍ ആയി.അവസാനം വരെ നെതര്‍ലന്റസ് പൊരുതിയിരുന്നു. ടസ്‌കിന്‍ ബംഗ്ലാദേശിനായി നാലും മഹ്‌മുദ് രണ്ടും വിക്കറ്റ് നേടി. ആഫിഫ് ഹുസൈനാണ് (38) ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.





Next Story

RELATED STORIES

Share it