Cricket

ലോകകപ്പ്; നെതര്‍ലന്റസിനെതിരേ അനായാസം ഇന്ത്യ; 56 റണ്‍സ് ജയം

കോഹ് ലി 44 പന്തില്‍ 62 റണ്‍സ് നേടിയാണ് ടോപ് സ്‌കോറര്‍ ആയത്.

ലോകകപ്പ്; നെതര്‍ലന്റസിനെതിരേ അനായാസം ഇന്ത്യ; 56 റണ്‍സ് ജയം
X


സിഡ്‌നി: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയം കരസ്ഥമാക്കി.ഇന്ന് നെതര്‍ലന്റസിനെ നേരിട്ട ഇന്ത്യ 56 റണ്‍സിന്റെ മികച്ച ജയം നേടി. വിരാട് കോഹ് ലി(62*), രോഹിത്ത് ശര്‍മ്മ (53), സൂര്യ കുമാര്‍ യാദവ് (51) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടിയിരുന്നു. കോഹ് ലി 44 പന്തില്‍ 62 റണ്‍സ് നേടിയാണ് ടോപ് സ്‌കോറര്‍ ആയത്.


മറുപടി ബാറ്റിങില്‍ 20 ഓവറില്‍ നെതര്‍ലന്റസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സേ നേടാനായുള്ളൂ. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, അക്‌സര്‍ പട്ടേല്‍, അശ്വിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി ഇന്ത്യന്‍ ജയം എളുപ്പമാക്കി.




Next Story

RELATED STORIES

Share it