Cricket

ട്വന്റി-20 ലോകകപ്പ്; ഇന്ത്യാ-ഇംഗ്ലണ്ട് സെമി; പാകിസ്താന് കിവികള്‍ എതിരാളി

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ടോപ് സ്‌കോറര്‍ 25 പന്തില്‍ 61 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് ആണ്.

ട്വന്റി-20 ലോകകപ്പ്; ഇന്ത്യാ-ഇംഗ്ലണ്ട് സെമി; പാകിസ്താന് കിവികള്‍ എതിരാളി
X


അഡ്‌ലെയ്ഡ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യാ-ഇംഗ്ലണ്ട് സെമി ഫൈനലിന് കളമൊരുങ്ങി. ഇന്ന് സിംബാബ്‌വെയെ 71 റണ്‍സിന് പരാജയപ്പെടുത്തി ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ ഫിനിഷ് ചെയ്തു. 187 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെയെ 17.2 ഓവറില്‍ ഇന്ത്യ 115 റണ്‍സിന് പുറത്താക്കി. ആര്‍ അശ്വിന്‍ മൂന്നും ഷമി, ഹാര്‍ദ്ദിക്ക് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി ഇന്ത്യന്‍ ജയം എളുപ്പമാക്കി. ബ്രൂല്‍(35), സിക്കന്ദര്‍ റാസ (34) എന്നിവരാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍മാര്‍.


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ടോപ് സ്‌കോറര്‍ 25 പന്തില്‍ 61 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് ആണ്. കെ എല്‍ രാഹുല്‍ 35 പന്തില്‍ 51 റണ്‍സ് നേടി.




Next Story

RELATED STORIES

Share it