Cricket

ലോകകപ്പ്; ശ്രീലങ്കയും നെതര്‍ലന്റസും സൂപ്പര്‍ 12ല്‍

മലയാളി ക്യാപ്റ്റന്‍ റിസ്വാന്‍ 29 പന്തില്‍ 43 ഉം റണ്‍സ് നേടി.

ലോകകപ്പ്; ശ്രീലങ്കയും നെതര്‍ലന്റസും സൂപ്പര്‍ 12ല്‍
X


പെര്‍ത്ത്: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ഇടം നേടി ശ്രീലങ്കയും നെതര്‍ലന്റസും. കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ നെതര്‍ലന്റസിനെ ശ്രീലങ്ക 16 റണ്‍സിന് പരാജയപ്പെടുത്തി. ഗ്രൂപ്പ് എയില്‍ രണ്ട് ജയങ്ങളുമായാണ് ലങ്ക സൂപ്പര്‍ 12 ല്‍ കയറിയത്. നേരത്തെ തന്നെ രണ്ട് ജയം അക്കൗണ്ടിലുള്ളത് നെതര്‍ലന്റസിന് ഗുണം ചെയ്തു. സ്‌കോര്‍ ശ്രീലങ്ക 162-6. നെതര്‍ലന്റ് 146-9


എന്നാല്‍ അവസാന മല്‍സരത്തില്‍ ആശ്വാസ ജയം കണ്ട യുഎഇയും ആദ്യ മല്‍സരത്തില്‍ ഒരു ജയം കണ്ട നമീബിയും ഗ്രൂപ്പില്‍ നിന്ന് പുറത്തായി. നമീബിയയെ യുഎഇ ഏഴ് റണ്‍സിനാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ യുഎഇ 148-3, നമീബിയ 141-8.യുഎഇക്ക് വേണ്ടി വസീം 50ഉം മലയാളി ക്യാപ്റ്റന്‍ റിസ്വാന്‍ 29 പന്തില്‍ 43 ഉം റണ്‍സ് നേടി.




Next Story

RELATED STORIES

Share it