Cricket

പ്രതീക്ഷ കാത്ത് പാകിസ്താന്‍; നെതര്‍ലന്റസിനെതിരേ ആറ് വിക്കറ്റ് ജയം

മൂന്ന് തോല്‍വിയുമായി നെതര്‍ലന്റസ് പുറത്തായി.

പ്രതീക്ഷ കാത്ത് പാകിസ്താന്‍; നെതര്‍ലന്റസിനെതിരേ ആറ് വിക്കറ്റ് ജയം
X


മെല്‍ബണ്‍: ട്വന്റി-20 ലോകകപ്പില്‍ സെമി പ്രതീക്ഷ കാത്ത് പാകിസ്താന്‍. നെതര്‍ലന്റസിനെതിരേ ആറ് വിക്കറ്റിന്റെ ജയം നേടിയാണ് പാകിസ്താന്‍ പ്രതീക്ഷ കാത്തത്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്റസിനെ പാകിസ്താന്‍ 91 റണ്‍സിന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിങില്‍ 13.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ ലക്ഷ്യം കണ്ടു. റിസ്വാനാണ് (49)പാകിസ്താന്റെ ടോപ് സ്‌കോറര്‍. നേരത്തെ പാകിസ്താനായി ഷഹദാബ് മൂന്നും വസിം രണ്ടും വിക്കറ്റ് നേടി. ഗ്രൂപ്പിലെ പാകിസ്താന്റെ ആദ്യ ജയമാണ്. മൂന്ന് തോല്‍വിയുമായി നെതര്‍ലന്റസ് പുറത്തായി.




Next Story

RELATED STORIES

Share it