Cricket

ലോകകപ്പ്; ന്യൂസിലന്റ് സെമിയില്‍; ഓസിസിന് കാത്തിരിക്കണം

സ്‌കോര്‍ ഓസിസ്-168-8. അഫ്ഗാനിസ്താന്‍-164-7. സ്‌കോര്‍ ന്യൂസിലന്റ് 185-6. അയര്‍ലന്റ്-150-9.

ലോകകപ്പ്; ന്യൂസിലന്റ് സെമിയില്‍; ഓസിസിന് കാത്തിരിക്കണം
X

മെല്‍ബണ്‍: ട്വന്റി-20 ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ന്യൂസിലന്റ്. ഇന്ന് അയര്‍ലന്റിനെ പരാജയപ്പെടുത്തിയാണ് കിവികളുടെ നേട്ടം. 35 റണ്‍സിനാണ് ന്യൂസിലന്റിന്റെ ജയം. സ്‌കോര്‍ ന്യൂസിലന്റ് 185-6. അയര്‍ലന്റ്-150-9. സ്റ്റെര്‍ലിങ് 37 റണ്‍സെടുത്ത് പിടിച്ചു നിന്നെങ്കിലും അയര്‍ലന്റിന് ജയം എത്തിപ്പിടിക്കാനായില്ല. ന്യൂസിലന്റിന്റെ ടോപ് സ്‌കോറര്‍ ക്യാപ്റ്റന്‍ കാനെ വില്ല്യംസണ്‍(61) ആണ്.


ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഓസ്‌ട്രേലിയ അഫ്ഗാനിസ്താനെ നാല് റണ്‍സിന് പരാജയപ്പെടുത്തി. ഓസിസിനെതിരേ അഫ്ഗാന്‍ കനത്ത ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും അവസാന ഓവറുകളില്‍ തകരുകയായിരുന്നു. സ്‌കോര്‍ ഓസിസ്-168-8. അഫ്ഗാനിസ്താന്‍-164-7.


അഫ്ഗാനായി റാഷിദ് ഖാന്‍ 23 പന്തില്‍ 48 റണ്‍സെടുത്ത് പുറത്താവാതെ നിന്നിരുന്നു. 23 പന്തില്‍ ഗുല്‍ബാദിന്‍ 39 റണ്‍സും 17 പന്തില്‍ ഗുര്‍ബാസ് 30 റണ്‍സുമെടുത്ത് മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. ഓസിസിന്റെ ടോപ് സ്‌കോറര്‍ മാക്‌സ്വെല്‍ (32 പന്തില്‍ 54)ആണ്.ന്യൂസിലന്റിന്റെ അതേ പോയിന്റുണ്ടെങ്കിലും ഓസിസിന്റെ സെമി പ്രവേശനത്തിനായി ഇംഗ്ലണ്ടിന്റെ അവസാന മല്‍സരം ഫലം വരെ കാത്തിരിക്കണം. നാളെത്തെ ലങ്കയ്‌ക്കെതിരായ മല്‍സരത്തില്‍ ഇംഗ്ലണ്ട് ജയിക്കുകയും ഓസിസിനേക്കാള്‍ റണ്‍റേറ്റ് കൂടുകയും ചെയ്താല്‍ ഇംഗ്ലണ്ടായിരിക്കും സെമിയില്‍ പ്രവേശിക്കുക.




Next Story

RELATED STORIES

Share it