Cricket

ഫിലിപ്പ്‌സിന് സെഞ്ചുറി; ബോള്‍ട്ടിന് നാല് വിക്കറ്റ്; ലങ്കയെ തകര്‍ത്തെറിഞ്ഞ് കിവികള്‍

നേരത്തെ 64 പന്തില്‍ 104 റണ്‍സാണ് ഫിലിപ്പ്‌സ് നേടിയത്.

ഫിലിപ്പ്‌സിന് സെഞ്ചുറി; ബോള്‍ട്ടിന് നാല് വിക്കറ്റ്; ലങ്കയെ തകര്‍ത്തെറിഞ്ഞ് കിവികള്‍
X


സിഡ്‌നി: ട്വന്റി-20 ലോകകപ്പില്‍ തകര്‍പ്പന്‍ ജയവുമായി ന്യൂസിലന്റ്. ശ്രീലങ്കയ്‌ക്കെതിരേ 65 റണ്‍സിന്റെ ജയമാണ് കിവികള്‍ നേടിയത്. ഫിലിപ്പ്‌സിന്റെ സെഞ്ചുറിയുടെ മികവില്‍ 167 റണ്‍സെടുത്ത ന്യൂസിലന്റ് ലങ്കയെ 102 റണ്‍സിന് പുറത്താക്കി. നാല് വിക്കറ്റെടുത്ത ട്രന്റ് ബോള്‍ട്ടാണ് ന്യൂസിലന്റിന് അനായാസ ജയമൊരുക്കിയത്. ലങ്കയുടെ ഇന്നിങ്‌സ് 19.2 ഓവറില്‍ അവസാനിച്ചു.രാജപക്‌സെ (34), ഷനക (35) എന്നിവരാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍.

നേരത്തെ 64 പന്തില്‍ 104 റണ്‍സാണ് ഫിലിപ്പ്‌സ് നേടിയത്. ജയത്തോടെ ന്യൂസിലന്റ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.


Next Story

RELATED STORIES

Share it