Cricket

ലോകകപ്പില്‍ നിന്ന് യുഎഇ പുറത്ത്; ലങ്കയ്ക്ക് ആശ്വാസം

യുഎഇയെ 73 റണ്‍സിന് ലങ്ക ഒതുക്കുകയായിരുന്നു.

ലോകകപ്പില്‍ നിന്ന് യുഎഇ പുറത്ത്; ലങ്കയ്ക്ക് ആശ്വാസം
X


പെര്‍ത്ത്: ട്വന്റി-20 ലോകകപ്പിലെ യുഎഇ പ്രതീക്ഷ അവസാനിച്ചു. ഇന്ന് നടന്ന മല്‍സരത്തില്‍ ശ്രീലങ്ക 79 റണ്‍സിനാണ് യുഎഇയെ പരാജയപ്പെടുത്തിയത്. 153 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ യുഎഇയെ 73 റണ്‍സിന് ലങ്ക ഒതുക്കുകയായിരുന്നു. സിദ്ദിഖ്(18), അയാന്‍ (19), സുറി(14) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന യുഎഇ ബാറ്റ്‌സ്മാന്‍മാര്‍. ലങ്കയ്ക്കായി ഹസരങ്ക, ചമീര എന്നിവര്‍ മൂന്ന് വീതവും തീക്ഷണ രണ്ടും വിക്കറ്റ് നേടി. ജയത്തോടെ ലങ്ക സൂപ്പര്‍ 12 പ്രതീക്ഷ സജീവമാക്കി.

ടോസ് ലഭിച്ച യുഎഇ ലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് ശ്രീലങ്ക നേടിയത്. 74 റണ്‍സ് നേടിയ നിസ്സന്‍കയാണ് ടോപ് സ്‌കോറര്‍. ഡി സില്‍വ 33 റണ്‍സും നേടി.

ട്വന്റി-20 ലോകകപ്പിലെ യുഎഇ-ശ്രീലങ്ക മല്‍സരത്തിലെ താരമായി കാര്‍ത്തിക്ക് പളനിയപ്പന്‍ മെയ്യപ്പന്‍.

യുഎഇയുടെ ബൗളറാണ് ഇന്ത്യന്‍ വംശജനായ മെയ്യപ്പന്‍. മെയ്യപ്പന്‍ ഇന്ന് ഹാട്രിക്ക് നേടിയാണ് തിളങ്ങിയത്. ലങ്കയെ ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടാന്‍ സാധിച്ചില്ലെങ്കിലും ലങ്കയുടെ സുപ്രധാന മൂന്ന് വിക്കറ്റ് ഒരോവറില്‍ വീഴ്ത്തി മെയ്യപ്പന്‍ താരമായിരിക്കുകയാണ്. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ തന്നെയാണ് മെയ്യപ്പന്റെ ഇരകളായതും. രജപക്‌സ്(5), അസ്‌ലങ്ക, ഷനക എന്നിവരുടെ വിക്കറ്റാണ് തമിഴ്‌നാട് താരം വീഴ്ത്തിയത്. ക്യാപ്റ്റന്‍ ഷനകയും അസലങ്കയും ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.








Next Story

RELATED STORIES

Share it