Cricket

ട്വന്റി-20 ലോകകപ്പ്; ഇന്ത്യയ്‌ക്കൊപ്പം പാകിസ്താനും സെമിയില്‍

ന്യൂസിലന്റ്, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരാണ് സെമിയില്‍ പ്രവേശിച്ച മറ്റ് ടീമുകള്‍.

ട്വന്റി-20 ലോകകപ്പ്; ഇന്ത്യയ്‌ക്കൊപ്പം പാകിസ്താനും സെമിയില്‍
X


അഡ്‌ലെയ്ഡ്: ട്വന്റി-20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ച് പാകിസ്താന്‍. ബംഗ്ലാദേശിനെതിരേ അഞ്ച് വിക്കറ്റിന്റെ ജയവുമായാണ് പാക് പട സെമിയിലേക്ക് മുന്നേറിയത്. സ്‌കോര്‍ ബംഗ്ലാദേശ്-127-8. പാകിസ്താന്‍ 128-5. 18.1 ഓവറില്‍ പാകിസ്താന്‍ ലക്ഷ്യം കണ്ടു. റിസ്വാന്‍ (32), ഹാരിസ് (31) എന്നിവരാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍മാര്‍.നേരത്തെ ഷെഹീന്‍ ഷാ നാല് വിക്കറ്റ് നേടി ബംഗ്ലാദേശിനെ പിടിച്ചുകെട്ടുകയായിരുന്നു.ഷഹദാബ് പാകിസ്താനായി രണ്ട് വിക്കറ്റും നേടി. ഷാന്റോയാണ് (54) ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ന്യൂസിലന്റ്, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരാണ് സെമിയില്‍ പ്രവേശിച്ച മറ്റ് ടീമുകള്‍.




Next Story

RELATED STORIES

Share it