Cricket

ശ്രീലങ്കയ്ക്ക് ഇന്ന് ലോകകപ്പില്‍ ഡൂ ഓര്‍ ഡൈ പോരാട്ടം

മലയാളി താരം റിസ്വാന്‍ നയിക്കുന്ന യുഎഇ ടീമിനും ടൂര്‍ണ്ണമെന്റില്‍ വിജയപ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ജയിക്കണം.

ശ്രീലങ്കയ്ക്ക് ഇന്ന് ലോകകപ്പില്‍ ഡൂ ഓര്‍ ഡൈ പോരാട്ടം
X



പെര്‍ത്ത്: ട്വന്റി-20 ലോകകപ്പില്‍ ഏഷ്യാ കപ്പ് ചാംപ്യന്‍മാര്‍ക്ക് ഇന്ന് മരണപോരാട്ടം. ഗ്രൂപ്പ് എയില്‍ നടക്കുന്ന മല്‍സരത്തില്‍ ശ്രീലങ്കയുടെ എതിരാളി യുഎഇയാണ്. ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ നമീബിയയാണ് ലങ്കയെ അട്ടിമറിച്ചത്. ലങ്കയ്ക്ക് ഇന്നത്തേതടക്കം രണ്ട് മല്‍സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമേ സൂപ്പര്‍ 12ല്‍ കളിക്കാന്‍ കഴിയൂ. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് മല്‍സരം. യുഎഇ നെതര്‍ലന്റസിനോടാണ് ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ടത്.

മലയാളി താരം റിസ്വാന്‍ നയിക്കുന്ന യുഎഇ ടീമിനും ടൂര്‍ണ്ണമെന്റില്‍ വിജയപ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ജയിക്കണം. ഇതേ ഗ്രൂപ്പിലെ നമീബിയ -നെതര്‍ലന്റസ് മല്‍സരം ഇപ്പോള്‍ നടക്കുകയാണ് . ഇരുടീമും ഓരോ ജയവുമായി ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുകയാണ്.




Next Story

RELATED STORIES

Share it