Cricket

കാണ്‍പൂര്‍ ടെസ്റ്റ്; ശ്രേയസ് അയ്യര്‍ക്ക് നാളെ അരങ്ങേറ്റം

സൂര്യകുമാര്‍ യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാണ്‍പൂര്‍ ടെസ്റ്റ്; ശ്രേയസ് അയ്യര്‍ക്ക് നാളെ അരങ്ങേറ്റം
X


കാണ്‍പൂര്‍: ഇന്ത്യന്‍ ഏകദിന-ട്വന്റി-20 താരം ശ്രേയസ് അയ്യര്‍ നാളെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. ന്യൂസിലന്റിനെതിരായ ആദ്യ ടെസ്റ്റിലാണ് താരത്തിന്റെ അരങ്ങേറ്റം. 2017ല്‍ ഇന്ത്യന്‍ ടീമിലെത്തിയ അയ്യര്‍ 2019ലാണ് ഏകദിനത്തില്‍ ഇന്ത്യയ്ക്കായി അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം പരിക്കേറ്റ അയ്യര്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. കാണ്‍പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ നിരവധി സീനിയര്‍ താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്.വിരാട് കോഹ്‌ലി, രോഹിത്ത് ശര്‍മ്മ, ഋഷഭ് പന്ത് എന്നിവര്‍ക്കാണ് വിശ്രമം നല്‍കിയത്. കൂടാതെ പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുലും ടീമില്‍ നിന്ന് പുറത്താണ്. സൂര്യകുമാര്‍ യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.




Next Story

RELATED STORIES

Share it