Cricket

ശ്രേയസ് അയ്യര്‍ ഐപിഎല്ലിന് ഇല്ല; നാല് മാസം പുറത്ത്

ശ്രേയസിന് പകരം സൂര്യകുമാര്‍ യാദവ് ടീമില്‍ ഇടം പിടിച്ചേക്കും.

ശ്രേയസ് അയ്യര്‍ ഐപിഎല്ലിന് ഇല്ല; നാല് മാസം പുറത്ത്
X


പുനെ; ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ക്ക് ഇത്തവണത്തെ ഐപിഎല്‍ നഷ്ടമാവും. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിനിടെ തോളെല്ലിന് പരിക്കേറ്റ ശ്രേയസിനെ അടുത്ത മാസം എട്ടിന് ശസ്ത്രക്രിയക്ക് വിധേയനാക്കും. തുടര്‍ന്ന് താരത്തിന് നാല് മാസത്തെ വിശ്രമം ആവശ്യമാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇംഗ്ലണ്ടിനെതിരേയുള്ള ശേഷിക്കുന്ന മല്‍സരങ്ങളും താരത്തിന് നഷ്ടമാവും. കഴിഞ്ഞ ഐപിഎല്ലില്‍ ശ്രേയസ് അയ്യരുടെ മികവിലായിരുന്നു ഡല്‍ഹി ഫൈനലില്‍ പ്രവേശിച്ചത്. ഇത്തവണ ശ്രേയസിന് പകരം മറ്റൊരു താരത്തെ ഡല്‍ഹിക്ക് കണ്ടെത്തേണ്ടതുണ്ട്. നാല് മാസത്തിന് ശേഷം ഫിറ്റ്‌നെസ് വീണ്ടെടുത്ത് ട്വന്റി ലോകകപ്പില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ശ്രേയസ്. അതിനിടെ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ശ്രേയസിന് പകരം സൂര്യകുമാര്‍ യാദവ് ടീമില്‍ ഇടം പിടിച്ചേക്കും.




Next Story

RELATED STORIES

Share it