Cricket

ശ്രേയസ്സ് അയ്യര്‍ ലങ്കാഷെയറിന് വേണ്ടി കളിക്കും

ക്ലബ്ബിന് വേണ്ടി കളിക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് ശ്രേയസ്.

ശ്രേയസ്സ് അയ്യര്‍ ലങ്കാഷെയറിന് വേണ്ടി കളിക്കും
X


ഓള്‍ഡ്ട്രാഫോഡ്: ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ പ്രശ്‌സതമായ ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ ലങ്കാഷെയറിന് വേണ്ടി കളിക്കും. ലങ്കാഷെയര്‍ ക്ലബ്ബാണ് ഇക്കാര്യം ഔദ്ദ്യോഗികമായി അറിയിച്ചത്. ജൂലായ് 22 മുതല്‍ ആരംഭിക്കുന്ന റോയല്‍ ലണ്ടന്‍ കപ്പിലാണ് അയ്യര്‍ കളിക്കുക. ഓഗസ്റ്റ് 19വരെയാണ് മല്‍സരം. ഇംഗ്ലണ്ടിലെ 18 ക്ലബ്ബുകള്‍ പങ്കെടുക്കുന്ന ഏകദിന ടൂര്‍ണ്ണമെന്റിലാണ് ലങ്കാഷെയറിനായി ശ്രേയസ് കളിക്കുന്നത്. ക്ലബ്ബിന് വേണ്ടി കളിക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് ശ്രേയസ്. ഫാറൂഖ് അയ്യര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷമണ്‍, മുരളീ കാര്‍ത്തിക്, ദിനേശ് മോംഗിയ എന്നിവരാണ് ലങ്കാഷെയറിനായി കളിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.




Next Story

RELATED STORIES

Share it