Cricket

ട്വന്റി-20 ലോകകപ്പ് സെമി; കിവികള്‍ക്ക് മീതെ പറക്കാന്‍ പാക് പട ഇന്ന് സിഡ്‌നിയില്‍

ഭാഗ്യം അവരെ തുണയ്ക്കുമോ എന്ന് മാത്രമാണ് ഇന്നറിയേണ്ടത്.

ട്വന്റി-20 ലോകകപ്പ് സെമി; കിവികള്‍ക്ക് മീതെ പറക്കാന്‍ പാക് പട ഇന്ന് സിഡ്‌നിയില്‍
X




സിഡ്‌നി: ട്വന്റി-20 ലോകകപ്പ് ആദ്യ സെമി ഫൈനല്‍ ഇന്ന് സിഡ്‌നിയില്‍ നടക്കും. ഉച്ചയ്ക്ക് 1.30നാണ് മല്‍സരം. സൂപ്പര്‍ ഫോമിലുള്ള ന്യൂസിലന്റ് ഏറ്റുമുട്ടുന്നത് അവസാന മല്‍സരങ്ങളില്‍ ഫോം തിരിച്ചുപിടിച്ച പാകിസ്താനെയാണ്. നാല് ലോകകപ്പ് സെമിയില്‍ കളിച്ച ന്യൂസിലന്റ് ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. ക്ലാസ്സിക്ക് ഫോമിലുള്ള പേസ് ബൗളിങാണ് പാക് ടീമിന്റെ കരുത്ത്. പാകിസ്താന് ആശങ്കയുള്ളത് ബാബര്‍ അസമിന്റെയും റിസ്വാന്റെയും ഫോമാണ്. കിവികള്‍ക്ക് ബാറ്റിങും ബൗളിങും ആശങ്കയില്ല. ഭാഗ്യം അവരെ തുണയ്ക്കുമോ എന്ന് മാത്രമാണ് ഇന്നറിയേണ്ടത്.


ഗ്രൂപ്പ് ഒന്നില്‍ ചാംപ്യന്‍മാരായാണ് ന്യുസിലന്റ് എത്തുന്നത്. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയ്ക്ക് താഴെ രണ്ടാം സ്ഥാനത്താണ് പാകിസ്താന്‍ ഫിനിഷ് ചെയ്തത്. ഇന്ത്യ, സിംബാബ്‌വെ എന്നീ ടീമുകളോട് പരാജയപ്പെട്ട് പിന്നീടുള്ള മൂന്ന് മല്‍സരങ്ങള്‍ ജയിച്ചാണ് പാകിസ്താന്‍ സെമിയിലെത്തിയത്. സെമി ഉറപ്പിച്ച ദക്ഷിണാഫ്രിക്കയെ അവസാന മല്‍സരത്തില്‍ നെതര്‍ലന്റസ് അട്ടിമറിച്ചതും പാകിസ്താന് സെമിയിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു.




Next Story

RELATED STORIES

Share it