Cricket

ഞങ്ങള്‍ക്ക് കിട്ടാത്തത് ചെന്നൈക്കും വേണ്ട; സിഎസ്‌കെയെ പാക്ക് ചെയ്ത് മുംബൈ

മുഖേഷ് ചൗധരി ചെന്നൈയ്ക്കായി മൂന്ന് വിക്കറ്റുമായി തിളങ്ങി.

ഞങ്ങള്‍ക്ക് കിട്ടാത്തത് ചെന്നൈക്കും വേണ്ട; സിഎസ്‌കെയെ പാക്ക് ചെയ്ത് മുംബൈ
X


മുംബൈ: ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇന്ന് നടന്ന മല്‍സരത്തില്‍ സിഎസ്‌കെയെ പുറത്താക്കിയത് ചിരവൈരികളും പ്ലേ ഓഫ് കാണാതെ ആദ്യം പുറത്തായ ടീമുമായ മുംബൈ ഇന്ത്യന്‍സാണ്. ചെറിയ സ്‌കോറിന് ചെന്നൈയെ ഒതുക്കിയപ്പോള്‍ തന്നെ മുംബൈ ജയം ഉറപ്പിച്ചിരുന്നു. 97 റണ്‍സിന് മറുപടി കൊടുത്തത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സുമായാണ്. 14.5 ഓവറില്‍ ജയവും ചെന്നൈയുടെ പുറത്താവലും ഉറപ്പിച്ച് മുംബൈ കൂടാരം കയറി.

തിലക് വര്‍മ്മ(34) മുംബൈയുടെ ടോപ് സ്‌കോറര്‍ ആയപ്പോള്‍, രോഹിത്ത്(18),ഷോക്കീന്‍(18), ഡേവിഡ്(16) എന്നിവര്‍ രണ്ടക്കം കടന്നു.മുഖേഷ് ചൗധരി ചെന്നൈയ്ക്കായി മൂന്ന് വിക്കറ്റുമായി തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 16 ഓവറില്‍ 97ന് പുറത്തായി. ഡാനിയല്‍ സാംസ്(മൂന്ന് വിക്കറ്റ്), റിലേ മെര്‍ഡിത്ത്, സിങ്(രണ്ട് വിക്കറ്റ്) എന്നിവരാണ് മുബൈയ്ക്കായി തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ചത്. 36 റണ്‍സെടുത്ത ധോണിയാണ് സിഎസ്‌കെയുടെ ടോപ് സ്‌കോറര്‍.


Next Story

RELATED STORIES

Share it