Cricket

ഇന്ത്യയെ വിറപ്പിച്ച് അഫ്ഗാന്‍ കീഴടങ്ങി; ഷമിക്ക് ഹാട്രിക്ക്

11 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കിയത്. മുഹമ്മദ് ഷമിയുടെ ഹാട്രിക്കാണ് വിറച്ച് നില്‍ക്കുന്ന ഇന്ത്യയ്ക്ക് പുതുശ്വാസം നല്‍കിയത്.

ഇന്ത്യയെ വിറപ്പിച്ച് അഫ്ഗാന്‍ കീഴടങ്ങി; ഷമിക്ക് ഹാട്രിക്ക്
X

സൗത്താംപ്ടണ്‍: ലോകകപ്പിലെ ഇത്തരികൂഞ്ഞന്‍മാരായ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങി. 11 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കിയത്. മുഹമ്മദ് ഷമിയുടെ ഹാട്രിക്കാണ് വിറച്ച് നില്‍ക്കുന്ന ഇന്ത്യയ്ക്ക് പുതുശ്വാസം നല്‍കിയത്. 224 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ അഫ്ഗാനിസ്താന്‍ 213 റണ്‍സെടുത്ത് പൊരുതിയാണ് തോറ്റത്. 49.5 ഓവറിലാണ് അഫ്ഗാന്‍ പുറത്തായത്.

അഫ്ഗാന്‍ താരം നബി 55 റണ്‍സെടുത്ത് ഒറ്റയാനായി ഒരു ഭാഗത്ത് നിന്നെങ്കിലും ഭാഗ്യം ഇന്ത്യയെ തുണയ്ക്കുകയായിരുന്നു. നബിയുടെ വിക്കറ്റ് വീണതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉദിക്കുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സ് എത്തിനില്‍ക്കെയായിരുന്നു അഫ്ഗാന്റെ ആദ്യ വിക്കറ്റ് നഷ്ടമായത്. വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട ഷമിയ്ക്കായിരുന്നു ആ വിക്കറ്റ്. തുടര്‍ന്ന് പിടിച്ചുനിന്ന അഫ്ഗാന്റെ രണ്ടാം വിക്കറ്റ് നഷ്ടമാവുന്നത് സ്‌കോര്‍ 64ല്‍ എത്തിനില്‍ക്കെയാണ്. 27 റണ്‍സെടുത്ത ഗുല്‍ബാദിന്റെ വിക്കറ്റ് ഹാര്‍ദ്ദിക്ക് പാണ്ഡ്്യയ്ക്കായിരുന്നു. 36 റണ്‍സെടുത്ത് റഹ്മത്ത് പിടിച്ചു നിന്നെങ്കിലും ബുംറയുടെ പന്തില്‍ ചാഹലിന് ക്യാച്ച് നല്‍കി ഔട്ടാവുകയായിരുന്നു. ഹഷ്മത്തുള്ളയും (21), നജീബുള്ളയും (21) ഇതിനിടയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ബുംറയും പാണ്ഡ്യയും ഇരുവരുടെയും വിക്കറ്റെടുക്കുകയായിരുന്നു. ഒറ്റയ്ക്ക് പൊരുതിയ നബി 55 പന്തില്‍ നിന്നാണ് 52 റണ്‍സെടുത്തത്. ഇന്ത്യന്‍ ബൗളര്‍മാരെ ആവശ്യത്തിന് വെള്ളം കുടിപ്പിച്ചാണ് നബി മടങ്ങിയത്. അവസാന ഓവറില്‍ ഷമിയുടെ പന്തില്‍ പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍കിയാണ് നബി കളം വിട്ടത്. പിന്നീട് വന്ന രണ്ട് പേരും റണൊന്നുമെടുക്കാതെ പുറത്തായി. ഇവരുടെ വിക്കറ്റും ഷമിക്കായിരുന്നു. ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഷമി. 1987ല്‍ ചേതന്‍ ശര്‍മ്മയാണ് ഇതിന് മുമ്പ് ഹാട്രിക്ക് നേടിയത്.് ഇന്ത്യയ്ക്കായി ഷമി നാലും ജസ്പ്രീത് ബുംറ, ചാഹല്‍, പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ ടോസ് നേടിയ ഇന്ത്യയെ നിശ്ചിത ഓവറില്‍ അഫ്ഗാനിസ്താന്‍ 224 റണ്‍സിന് ചുരുട്ടികെട്ടുകയായിരുന്നു. എട്ട് ഇന്ത്യന്‍ വിക്കറ്റുകള്‍ എടുത്താണ് അഫ്ഗാന്‍ ഇന്ത്യയെ ഞെട്ടിച്ചത്. കോഹ് ലിയും(67), ജാദവും (52) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. രാഹുല്‍ 30ഉം വിജയ് ശങ്കര്‍ 28 ഉം റണ്‍സെടുത്തു. ബംഗ്ലാദേശിനായി നബി, ഗുല്‍ബാദിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുജീബ്, ആലം, റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഇതോടെ ലോകകപ്പില്‍ ഒരു മല്‍സരത്തിലും ജയിക്കാതെ അഫ്ഗാന്‍ പുറത്തായി. ഇന്ത്യ തുടര്‍ച്ചയായ നാലാം ജയമാണ് ഇതോടെ സ്വന്തമാക്കിയത്.

Next Story

RELATED STORIES

Share it