Cricket

ഗുരുതര പരിക്ക്; ലോകകപ്പിന് ജസ്പ്രീത് ബുംറ ഇല്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റിയില്‍ പുറം വേദനയെ തുടര്‍ന്ന് താരം പിന്‍വാങ്ങിയിരുന്നു.

ഗുരുതര പരിക്ക്; ലോകകപ്പിന് ജസ്പ്രീത് ബുംറ ഇല്ല
X


മുംബൈ: അടുത്ത മാസം ട്വന്റി-20 ലോകകപ്പിനിറങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി.സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ലോകകപ്പിനില്ല. പുറം ഭാഗത്ത് പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. പരിക്ക് ഗുരുതരമാണെന്നും മാസങ്ങളുടെ വിശ്രമം താരത്തിനാവശ്യമാണെന്നും റിപ്പോര്‍ട്ടുണ്ട്.പരിക്കിനെ തുടര്‍ന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ തിരിച്ചു വന്നിരുന്നു. എന്നാല്‍ താരത്തിന് തനത് ഫോമില്‍ ബൗള്‍ ചെയ്യാനായിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റിയില്‍ പുറം വേദനയെ തുടര്‍ന്ന് താരം പിന്‍വാങ്ങിയിരുന്നു.


Next Story

RELATED STORIES

Share it