Cricket

ഐപിഎല്‍; പഞ്ചാബിനെ വീഴ്ത്തി ഹൈദരാബാദ് ടോപ് ഫോറില്‍

33 പന്തില്‍ 60 റണ്‍സെടുത്ത ലിവിങ്‌സറ്റണ്‍ ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

ഐപിഎല്‍; പഞ്ചാബിനെ വീഴ്ത്തി ഹൈദരാബാദ് ടോപ് ഫോറില്‍
X


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടോപ് ഫോറില്‍ .ഇന്ന് നടന്ന ആദ്യ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ഏഴ് വിക്കറ്റിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മറികടന്നത്. ആറ് മല്‍സരങ്ങളില്‍ നിന്ന് നാല് ജയമാണ് ഹൈദരാബാദിനുള്ളത്. 152 എന്ന ചെറിയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ സണ്‍റൈസേഴ്‌സ് മറികടന്നു. നിക്കോളസ് പൂരന്‍(35*), എയ്ഡന്‍ മാര്‍ക്രം (41*), രാഹുല്‍ ത്രിപാഠി(34), അഭിഷേക് ശര്‍മ്മ(31) എന്നിവര്‍ ഹൈദരാബാദിനായി മികച്ച ബാറ്റിങ് കാഴ്ചവച്ചു.


നേരത്തെ നാല് വിക്കറ്റ് നേടിയ ഉമ്രാന്‍ മാലിഖും മൂന്ന് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറും ചേര്‍ന്നാണ് പഞ്ചാബിനെ 151ല്‍ ഒതുക്കിയത്.33 പന്തില്‍ 60 റണ്‍സെടുത്ത ലിവിങ്‌സറ്റണ്‍ ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.




Next Story

RELATED STORIES

Share it