Cricket

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി; ഗുജറാത്ത് ടൈറ്റന്‍സ് ഒന്നില്‍

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 11 റണ്‍സെടുത്ത് റണ്ണൗട്ടാവുകയായിരുന്നു.

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി; ഗുജറാത്ത് ടൈറ്റന്‍സ് ഒന്നില്‍
X


മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി. 37 റണ്‍സിന്റെ തോല്‍വിയാണ് റോയല്‍സ് വഴങ്ങിയത്. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് നാല് ജയവുമായി ഗുജറാത്ത് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. 193 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ രാജസ്ഥാനെ 155 റണ്‍സിന് ടൈറ്റന്‍സ് പുറത്താക്കി. 24 പന്തില്‍ 54 റണ്‍സുമായി ബട്‌ലര്‍ രാജസ്ഥാന് മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ മറുവശത്ത് വിക്കറ്റുകള്‍ തുടരെ കൊഴിഞ്ഞിരുന്നു.17 പന്തില്‍ 29 റണ്‍സുമായി പിടിച്ചുനിന്ന ഹെറ്റ്‌മെയറും പുറത്തായപ്പോള്‍ രാജസ്ഥാന്‍ പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു. റിയാന്‍ പരാഗും (18), ജിമ്മി നീഷമും (17) ചെറിയ ചെറുത്ത് നില്‍പ്പ് നടത്തി പുറത്താവുകയായിരുന്നു. രാജസ്ഥാന്‍ പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്താണുള്ളത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 11 റണ്‍സെടുത്ത് റണ്ണൗട്ടാവുകയായിരുന്നു.


52 പന്തില്‍ 87 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡെയുടെ മികവിലാണ് ഗുജറാത്ത് ടൈറ്റന്‍സ് നേരത്തെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 28 പന്തില്‍ 43 റണ്‍സുമായി അഭിനവ് മനോഹറും 14 പന്തില്‍ 31 റണ്‍സുമായി മില്ലറും ഗുജറാത്തിനായി തിളങ്ങി.




Next Story

RELATED STORIES

Share it