Cricket

ഐപിഎല്‍ പ്ലേ ഓഫില്‍ ഇടം ഉറപ്പിച്ച് സഞ്ജുവും കൂട്ടരും

സഞ്ജുവും (15), ദേവ്ദത്ത് പടിക്കലും(3) പെട്ടെന്ന് പുറത്തായി.

ഐപിഎല്‍ പ്ലേ ഓഫില്‍ ഇടം ഉറപ്പിച്ച് സഞ്ജുവും കൂട്ടരും
X


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021-22 സീസണിന്റെ പ്ലേ ഓഫില്‍ രണ്ടാം സ്ഥാനക്കാരായി ഇടം നേടി രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് നടന്ന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സഞ്ജുവിന്റെ ടീമിന്റെ ജയം. 151 റണ്‍സ് ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ റോയല്‍സ് പിന്തുടര്‍ന്നു. യശ്വസി ജയ്‌സ്വാള്‍ രാജസ്ഥാന് മികച്ച തുടക്കം നല്‍കി. 44 പന്തില്‍ താരം 59 റണ്‍സ് നേടി. ബട്‌ലര്‍ക്കും(2) ഹെറ്റ്‌മെയര്‍ക്കും(6) ഇന്നും ഫോം കണ്ടെത്താനായില്ല. സഞ്ജുവും (15), ദേവ്ദത്ത് പടിക്കലും(3) പെട്ടെന്ന് പുറത്തായി. രവിചന്ദ്ര അശ്വിനാണ് (40) പിങ്ക്‌സിറ്റിക്കാര്‍ക്കായി ഇന്ന് ജയം എത്തിപിടിച്ചത്. 23 പന്തില്‍ അശ്വിന്‍ 40 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ലീഗില്‍ നാല് ജയങ്ങളുമായി ചെന്നൈ ഒമ്പതാം സ്ഥാനത്താണുള്ളത്.


നേരത്തെ വന്‍ സ്‌കോര്‍ ലക്ഷ്യമിട്ട ചെന്നൈയെ രാജസ്ഥാന്‍ പിടിച്ചുകെട്ടുകയായിരുന്നു. 57 പന്തില്‍ നിന്ന് മോയിന്‍ അലി 93 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ധോണി 26 റണ്‍സും നേടി. ആറ് വിക്കറ്റ് നഷ്ടത്തില്‍ സിഎസ്‌കെ 150 റണ്‍സാണ് നേടിയത്. യുസ്‌വേന്ദ്ര ചാഹല്‍, ഒബെഡ് മക്കോയി എന്നിവര്‍ രാജസ്ഥാനായി രണ്ട് വിക്കറ്റ് വീതം നേടി.







Next Story

RELATED STORIES

Share it