Cricket

ഐപിഎല്‍; പഞ്ചാബ് കിങ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം

നാല് വിക്കറ്റെടുത്ത ശ്രാദ്ധുല്‍ ഠാക്കൂറാണ് പഞ്ചാബിന്റെ നടുവൊടിച്ചത്.

ഐപിഎല്‍; പഞ്ചാബ് കിങ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം
X




മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 17 റണ്‍സ് ജയം. പഞ്ചാബ് കിങ്‌സിനെതിരേയാണ് ഡല്‍ഹിയുടെ ജയം. ജയത്തോടെ ഡല്‍ഹി സെമി പ്രതീക്ഷ സജീവമാക്കി. നാല് വിക്കറ്റെടുത്ത ശ്രാദ്ധുല്‍ ഠാക്കൂറാണ് പഞ്ചാബിന്റെ നടുവൊടിച്ചത്. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ (44) മാത്രമാണ് പഞ്ചാബ് നിരയില്‍ പിടിച്ച് നിന്നത്. ബെയര്‍‌സ്റ്റോ 28ഉം രാഹുല്‍ ചാഹര്‍ 25 ഉം റണ്‍സെടുത്തു.


ആദ്യം ബാറ്റ് ചെയ്ത ഡിസി മിച്ചല്‍ മാര്‍ഷിന്റെ അര്‍ദ്ധശതകത്തിന്റെ(63) ചുവട്പിടിച്ചാണ് 159 റണ്‍സ് നേടിയത്. ഡല്‍ഹിയ്ക്കായി സര്‍ഫറാസ് ഖാന്‍ 32 ഉം കുല്‍ദീപ് യാദവ് 24 ഉം റണ്‍സ് നേടി. പഞ്ചാബിനായി ലിയാം ലിവിങ്‌സറ്റണ്‍, അര്‍ഷദീപ് സിങ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. ഡല്‍ഹി ലീഗില്‍ അഞ്ചാം സ്ഥാനത്തും പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ്.





Next Story

RELATED STORIES

Share it