Cricket

പഞ്ചാബ് കിങ്‌സിനെ ശിഖര്‍ ധവാന്‍ നയിക്കും

കെ എല്‍ രാഹുല്‍ ക്ലബ്ബ് വിട്ടതോടെ മായങ്ക് അഗര്‍വാള്‍ ക്യാപ്റ്റനാവുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

പഞ്ചാബ് കിങ്‌സിനെ ശിഖര്‍ ധവാന്‍ നയിക്കും
X


മുംബൈ: ഐപിഎല്‍ 15ാം സീസണില്‍ പഞ്ചാബ് കിങ്‌സ് ഇലവനെ ശിഖര്‍ ധവാന്‍ നയിക്കും. താരത്തെ 8.25കോടിക്ക് പഞ്ചാബ് ലേലത്തില്‍ വാങ്ങിയിരുന്നു.പഞ്ചാബ് കോച്ച് അനില്‍ കുംബ്ലെയും ടീം ഉടമ നസ് വാദിയയുമാണ് ധവാന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെക്കുറിച്ചുള്ള സൂചനകള്‍ പുറത്ത് വിട്ടത്. മുന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ക്ലബ്ബ് വിട്ടതോടെ മായങ്ക് അഗര്‍വാള്‍ ക്യാപ്റ്റനാവുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മായങ്കിനെ ടീം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ വന്‍ തുകയ്ക്ക് പരിചയ സമ്പന്നനായ ധവാനെ ടീമിലെത്തിച്ചത് ക്യാപ്റ്റന്‍ ആക്കാനായിരുന്നു.


Next Story

RELATED STORIES

Share it