Cricket

ഐപിഎല്‍; കൊല്‍ക്കത്തയ്ക്ക് മുന്നില്‍ 177 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

29 പന്തില്‍ 50 റണ്‍സ് നേടിയ ക്വിന്റണ്‍ ഡീകോക്ക് ആണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍.

ഐപിഎല്‍; കൊല്‍ക്കത്തയ്ക്ക് മുന്നില്‍ 177 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ
X


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിനെതിരേ ജയിക്കാന്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് ലക്ഷ്യം 177 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി.29 പന്തില്‍ 50 റണ്‍സ് നേടിയ ക്വിന്റണ്‍ ഡീകോക്ക് ആണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. 27 പന്തില്‍ 41 റണ്‍സുമായി ദീപക് ഹൂഡ തിളങ്ങി. ക്രുനാല്‍ പാണ്ഡെ(25), സ്റ്റോണിസ്(28) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു.


Next Story

RELATED STORIES

Share it