Cricket

ഐപിഎല്‍; നൈറ്റ് റൈഡേഴ്‌സിനെതിരേ കൂറ്റന്‍ ജയവുമായി സൂപ്പര്‍ ജെയ്ന്റസ്

ആവേശ് ഖാന്‍, ജാസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയാണ് കെകെആറിനെ തകര്‍ത്തത്.

ഐപിഎല്‍; നൈറ്റ് റൈഡേഴ്‌സിനെതിരേ കൂറ്റന്‍ ജയവുമായി സൂപ്പര്‍ ജെയ്ന്റസ്
X


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിന് വമ്പന്‍ ജയം. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ 75 റണ്‍സിന്റെ ജയമാണ് ലഖ്‌നൗ നേടിയത്. ജയത്തോടെ പോയിന്റ് നിലയില്‍ ലഖ്‌നൗ രണ്ടാം സ്ഥാനത്ത് തന്നെ തുടരുന്നു. ആവേശ് ഖാന്‍, ജാസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയാണ് കെകെആറിനെ തകര്‍ത്തത്. 177 റണ്‍സ് ലക്ഷ്യത്തിലേക്ക് കുതിച്ച നൈറ്റ് റൈഡേഴ്‌സിനെ 14.3ഓവറില്‍ 101 റണ്‍സിന് ലഖ്‌നൗ പുറത്താക്കുകയായിരുന്നു. 19 പന്തില്‍ 45 റണ്‍സെടുത്ത ആേ്രന്ദ റസ്സല്‍, 12 പന്തില്‍ 22 റണ്‍സെടുത്ത സുനില്‍ നരേയ്ന്‍ എന്നിവര്‍ മാത്രമാണ് കൊല്‍ക്കത്തന്‍ നിരയില്‍ പിടിച്ചു നിന്നത്.


ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി.29 പന്തില്‍ 50 റണ്‍സ് നേടിയ ക്വിന്റണ്‍ ഡീകോക്ക് ആണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. 27 പന്തില്‍ 41 റണ്‍സുമായി ദീപക് ഹൂഡ തിളങ്ങി. ക്രുനാല്‍ പാണ്ഡെ(25), സ്റ്റോണിസ്(28) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു.





Next Story

RELATED STORIES

Share it