ഐപിഎല്‍; ഡല്‍ഹിക്ക് വീണ്ടും തോല്‍വി; ലഖ്നൗ രണ്ടില്‍
ജയത്തോടെ എല്‍എസ്ജി ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. ഡല്‍ഹി ഏഴാം സ്ഥാനത്താണ്.
മുംബൈ: ലഖ്നൗ സൂപ്പര്‍ ജെയ്ന്റസിന് ഐപിഎല്ലിലെ മൂന്നാം ജയം. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിട്ട എല്‍സ്ജി ആറ് വിക്കറ്റിന് ജയം നേടി. ഡല്‍ഹി ക്യാപിറ്റല്സാവട്ടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും വഴങ്ങി. ക്വിന്റണ്‍ ഡീകോക്കിന്റെ വെടിക്കെട്ട് ബാറ്റിങാണ് ലഖ്നൗവിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. 150 റണ്‍സിന്റെ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ ലഖ്നൗ സ്വന്തമാക്കുകയായിരുന്നു. 52 പന്തില്‍ 80 റണ്‍സ് നേടിയാണ് ഡീകോക്ക് താരമായത്. കെ എല്‍ രാഹുല്‍ (24), ലെവിസ് (5), ദീപക് ഹൂഡ (11), ക്രുനാല്‍ പാണ്ഡെ (19*), ബഡോണി (10*) എന്നിവരാണ് ലഖ്നൗവിനായി ഇന്ന് ബാറ്റേന്തിയവര്‍. ജയത്തോടെ എല്‍എസ്ജി ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. ഡല്‍ഹി ഏഴാം സ്ഥാനത്താണ്.
നേരത്തെ ടോസ് നേടിയ ലഖ്നൗ ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. 34 പന്തില്‍ 61 റണ്‍സെടുത്ത പൃഥ്വി ഷാ ഡല്‍ഹിക്ക് മികച്ച തുടക്കമാണ് നല്‍കിയത്. സീസണില്‍ ആദ്യമായി ഡല്‍ഹിയ്ക്കായി ഇറങ്ങിയ ഡേവിഡ് വാര്‍ണര്‍ നാല് റണ്‍സെടുത്ത് നിരാശപ്പെടുത്തി. വാര്‍ണര്‍ക്കൊപ്പം റൗവ്മാന് പവല്ലും പെട്ടെന്ന് പുറത്തായി. പിന്നീട് ഡല്‍ഹി സ്കോറിങ് പതുക്കെ ആയി. ക്യാപ്റ്റന്‍ ഋഷഭ് പന്തും(39*) സര്‍ഫറാസ് ഖാനും (36*) ആണ് പിന്നീട് ഡല്‍ഹിയെ കരകയറ്റിയത്.
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT