Cricket

മുംബൈ ഇന്ത്യന്‍സിനെതിരേ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് ലക്ഷ്യം 162 റണ്‍സ്

അഞ്ച് പന്തില്‍ 22 റണ്‍സ് അടിച്ചെടുത്ത് പൊള്ളാര്‍ഡ് മുംബൈയെ മാന്യമായ നിലയില്‍ എത്തിച്ചു.

മുംബൈ ഇന്ത്യന്‍സിനെതിരേ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് ലക്ഷ്യം 162 റണ്‍സ്
X


മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മൂന്നാം മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് 162 റണ്‍സ് ലക്ഷ്യം.ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് ഇന്ന് കാര്യമായ ബാറ്റിങ് കാഴ്ചവയ്ക്കാനായില്ല. 20 ഓവറില്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്. സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍(36 പന്തില്‍ 52). ബ്രിവിസ് 29ഉം തിലക് വര്‍മ്മ 38ഉം റണ്‍സ് നേടി. അഞ്ച് പന്തില്‍ 22 റണ്‍സ് അടിച്ചെടുത്ത് പൊള്ളാര്‍ഡ് മുംബൈയെ മാന്യമായ നിലയില്‍ എത്തിച്ചു. മൂന്ന് സിക്‌സാണ് താരം അടിച്ചത്. കെകെആറിനായി കമ്മിന്‍സ് രണ്ടും ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ(3), ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് ഇന്ന് തിളങ്ങാനായില്ല.




Next Story

RELATED STORIES

Share it