Cricket

ഐപിഎല്‍; ഡല്‍ഹിയെ വീഴ്ത്തി ലഖ്‌നൗ രണ്ടാമത്

ലഖ്‌നൗവിനായി മൊഹ്‌സിന്‍ ഖാന്‍ നാല് വിക്കറ്റ് നേടി.

ഐപിഎല്‍; ഡല്‍ഹിയെ വീഴ്ത്തി ലഖ്‌നൗ രണ്ടാമത്
X

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ആറ് റണ്‍സിന്റെ ജയവുമായി ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ്. ജയത്തോടെ അവര്‍ പോയിന്റ് നിലയില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം രണ്ടാമതെത്തി. ലഖ്‌നൗ മുന്നോട്ട് വച്ച 196 റണ്‍സിന്റെ ലക്ഷ്യം പിന്‍തുടര്‍ന്ന ഡല്‍ഹിക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അക്‌സര്‍ പട്ടേല്‍(42*), ഋഷഭ് പന്ത്(44), മിച്ചല്‍ മാര്‍ഷ്(37), റൗവ്മാന്‍ പവല്‍(35) എന്നിവരാണ് ഡല്‍ഹിക്കായി പൊരുതിയത്. ലഖ്‌നൗവിനായി മൊഹ്‌സിന്‍ ഖാന്‍ നാല് വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it