Cricket

ഐപിഎല്‍; ധോണിയും കോഹ്‌ലിയും നേര്‍ക്കു നേര്‍

പോയിന്റ് നിലയില്‍ ആര്‍സിബിക്കൊപ്പമെത്താനാണ് ചെന്നൈയുടെ ലക്ഷ്യം.

ഐപിഎല്‍; ധോണിയും കോഹ്‌ലിയും നേര്‍ക്കു നേര്‍
X


ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഇന്ന്് നേര്‍ക്കുനേര്‍. ലീഗില്‍ അപരാജിതരായി കുതിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സിനെ പൂട്ടാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നിറങ്ങുന്നത്. ഇന്ന് ജയിച്ച് പോയിന്റ് നിലയില്‍ ആര്‍സിബിക്കൊപ്പമെത്താനാണ് ചെന്നൈയുടെ ലക്ഷ്യം. നാലില്‍ നാല് മല്‍സരങ്ങളും ജയിച്ച ആര്‍സിബിക്ക് എട്ട് പോയിന്റും നാലില്‍ മൂന്ന് മല്‍സരങ്ങള്‍ ജയിച്ച ചെന്നൈക്ക് ആറ് പോയിന്റുമാണുളളത്. ആദ്യമല്‍സരത്തില്‍ ഡല്‍ഹിയോടെ തോറ്റതൊഴിച്ചാല്‍ ചെന്നൈയും തകര്‍പ്പന്‍ ഫോമിലാണ്.മുന്‍തൂക്കം ആര്‍സിബിക്കുണ്ടെങ്കിലും ചെന്നൈയും ഒട്ടും പിന്നിലല്ല.




Next Story

RELATED STORIES

Share it