Cricket

പെര്‍ത്തില്‍ പ്രോട്ടീസ് ഇന്ത്യന്‍ കുതിപ്പ് തടയുമോ? പോരാട്ടം 4.30ന്

ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

പെര്‍ത്തില്‍ പ്രോട്ടീസ് ഇന്ത്യന്‍ കുതിപ്പ് തടയുമോ? പോരാട്ടം 4.30ന്
X


പെര്‍ത്ത്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ സെമി ഉറപ്പിക്കാന്‍ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. 4.30നാണ് മല്‍സരം. രണ്ട് മല്‍സരങ്ങളില്‍ നിന്നായി ഗ്രൂപ്പില്‍ നാല് പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പാക്കാം. എന്നാല്‍ മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്ക ഇന്ന് ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ല.കെ എല്‍ രാഹുലിനെ ചിലപ്പോള്‍ പുറത്തിരുത്തും. പ്രോട്ടീസ് നിരയില്‍ റീലി റുസോ, ക്വിന്റണ്‍ ഡീ കോക്ക്, ഡേവിഡ് മില്ലര്‍ എന്നിവര്‍ ഉഗ്രന്‍ ഫോമിലാണ്. കൂടാതെ പേസര്‍മാരും കത്തും ഫോമിലാണ്. ഇന്ത്യയേക്കാള്‍ ജയം അനിവാര്യം പ്രോട്ടീസിനായതിനാല്‍ മല്‍സരം തീപ്പാറുമെന്നുറപ്പ്.ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ബംഗ്ലാദേശാണ് രണ്ടാം സ്ഥാനത്ത്.




Next Story

RELATED STORIES

Share it