Cricket

കെ എല്‍ രാഹുല്‍ ടെസ്റ്റില്‍ തിരിച്ചെത്തുന്നു

വെസ്റ്റ്ഇന്‍ഡീസിനെതിരേ 2019ലാണ് താരം അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്.

കെ എല്‍ രാഹുല്‍ ടെസ്റ്റില്‍ തിരിച്ചെത്തുന്നു
X

സതാംപ്ടണ്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് കൊവിഡ് ബാധിക്കുകയും മറ്റൊരു കീപ്പറായ വൃദ്ധിമാന്‍ സാഹ നിരീക്ഷണത്തില്‍ കയറുകയും ചെയ്തതോടെയാണ് രാഹുലിന് സാധ്യത തെളിയുന്നത്. ആദ്യ ടെസ്റ്റിന് മുന്നോടിയായി ജൂലായ് 20ന് നടക്കുന്ന സന്നാഹമല്‍സരത്തിലൂടെ താരം തിരിച്ചെത്തും. വെസ്റ്റ്ഇന്‍ഡീസിനെതിരേ 2019ലാണ് താരം അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്.




Next Story

RELATED STORIES

Share it