Cricket

ഷാഖിബുള്‍ ഹസ്സന്റെ പ്രവചനം തെറ്റിക്കാന്‍ ഇന്ത്യ ഇന്ന് അഡ്‌ലെയ്ഡില്‍

നെതര്‍ലന്റസിനെയും സിംബാബ്‌വെയെയും പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് വരുന്നത്.

ഷാഖിബുള്‍ ഹസ്സന്റെ പ്രവചനം തെറ്റിക്കാന്‍ ഇന്ത്യ ഇന്ന് അഡ്‌ലെയ്ഡില്‍
X


അഡ്‌ലെയ്ഡ്: 'ഞങ്ങള്‍ കിരീടം നേടാന്‍ വന്നവരല്ല ഇന്ത്യയെ അട്ടിമറിക്കുകയാണ് ലക്ഷ്യം' -ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാഖിബുള്‍ ഹസ്സന്‍ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിവ.ഈ വെല്ലുവിളിയെ അതിജീവിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ന് ട്വന്റി-20 ലോകകപ്പിലെ ഗ്രൂപ്പ് ഡിയിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. ഉച്ചയ്ക്ക് 1.30ന് അഡ്‌ലെയ്ഡിലാണ് മല്‍സരം. ഗ്രൂപ്പ് രണ്ടില്‍ ഇരുടീമിനും നാല് പോയിന്റ് വീതമാണുള്ളത്. ഇരുവര്‍ക്കും ജയത്തില്‍ കുറഞ്ഞ പ്രതീക്ഷകളില്ല.സെമി സാധ്യത കൂട്ടാന്‍ രണ്ട് ടീമിനും ജയം വേണം.ലക്ഷ്യം ലോകകപ്പല്ലെന്ന് പറഞ്ഞ ഷാഖിബുള്‍ ഇന്ത്യയ്‌ക്കെതിരേ ഒരുങ്ങിതന്നെയാണ് വരുന്നത്. അവസാന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇന്നിറങ്ങുക. ഋഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, ചാഹല്‍ എന്നിവര്‍ ടീമില്‍ ഇടം നേടും. നെതര്‍ലന്റസിനെയും സിംബാബ്‌വെയെയും പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് വരുന്നത്.


Next Story

RELATED STORIES

Share it