Cricket

കേന്ദ്രം ആവശ്യപ്പെട്ടാല്‍ പാകിസ്താനെതിരായ മല്‍സരം ബഹിഷ്‌കരിക്കും

കേന്ദ്രം ആവശ്യപ്പെട്ടാല്‍ പാകിസ്താനെതിരായ മല്‍സരം ബഹിഷ്‌കരിക്കും
X

ന്യൂഡല്‍ഹി: കേന്ദ്രം ആവശ്യപ്പെട്ടാല്‍ ലോകകപ്പില്‍ പാകിസ്താനെതിരായ മല്‍സരം ബഹിഷ്‌കരിക്കുമെന്ന് ബിസിസിഐ വക്താവ്. ഇന്ത്യാ-പാക് മല്‍സരം മുന്‍ നിശ്ചയിച്ചത് പ്രകാരം നടത്തുമെന്ന് നേരത്തെ ഐസിസി അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ബിസിസിഐയുടെ പ്രസ്താവന. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ മല്‍സരം ബഹിഷ്‌കരിക്കണമെന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. പ്രധാനമായും മുന്‍ ക്രിക്കറ്റ് താരങ്ങളാണ് ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ചിലപ്പോള്‍ ലോകകപ്പ് ആവുമ്പോഴേക്കും സാഹചര്യങ്ങള്‍ മാറിയേക്കാമെന്നും എന്നാല്‍ സര്‍ക്കാര്‍ ആണ് വലുതെന്നും അവര്‍ ആവശ്യപ്പെട്ടാല്‍ മല്‍സരത്തില്‍ നിന്ന് പിന്‍മാറുമെന്നും ബിസിസിഐ വക്താവ് ഒരു ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഞങ്ങള്‍ പിന്‍മാറിയാല്‍ പാകിസ്താന് പോയിന്റ് ലഭിക്കും . ഇതില്‍ ഐസിസിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ബിസിസിഐ ഇതുമായി ബന്ധപ്പെട്ട് ഐസിസിയെ സമീപിച്ചിട്ടില്ലെന്നും വക്താവ് അഭിപ്രായപ്പെട്ടു. മല്‍സരത്തില്‍ നിന്നും പിന്‍മാറുമെന്ന് ബിസിസിഐയോ പിസിബിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അടുത്ത ആഴ്ച ദുബൈയില്‍ നടക്കുന്ന യോഗത്തില്‍ രണ്ടു ബോര്‍ഡുകളുടെയും വക്താക്കള്‍ നിലപാട് അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 16നാണ് ഇന്ത്യ-പാക് ഗ്ലാമര്‍ പോരാട്ടം. 25,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ ഈ മല്‍സരത്തിന് മാത്രമായി നാല് ലക്ഷം പേരാണ് അപേക്ഷിച്ചിരിക്കുന്നത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വിവിധ സ്റ്റേഡയങ്ങളില്‍ പ്രദര്‍ശിപ്പിച്ച പാക് താരങ്ങളുടെ ചിത്രങ്ങള്‍ മാറ്റിയിരുന്നു.

Next Story

RELATED STORIES

Share it