Cricket

ഐസിസി റാങ്കിങ്; ധോണിയെ പിന്തള്ളി റിഷഭ് പന്ത്

ഐസിസി റാങ്കിങ്;  ധോണിയെ പിന്തള്ളി റിഷഭ് പന്ത്
X

ദുബയ്: ആസ്‌ത്രേലിയക്കെതിരായ ചരിത്ര ടെസ്റ്റില്‍ മികച്ച നേട്ടം കൊയ്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഐസിസി ടെസ്റ്റ് റാങ്കിങില്‍ വന്‍ കുതിപ്പ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണിയെ പിന്തള്ളി ഏറ്റവും പുതിയ റാങ്കിങില്‍ റിഷഭ് 17ാം സ്ഥാനത്തെത്തി. ധോണി നിലവില്‍ 19ാം സ്ഥാനത്താണ്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഫാറൂഖ് എന്‍ജിനീയര്‍ ആണ് ഇതിന് മുമ്പ് 17ാം സ്ഥാനത്തെത്തിയിട്ടുള്ളത്. 1973ലായിരുന്നു ഈ റെക്കോഡ്. 673 പോയിന്റാണ് റിഷഭിന്റെ നേട്ടം. രാജ്യത്തിന് വേണ്ടി ഒരു വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും മികച്ച റേറ്റിങ് പോയിന്റാണിത്. ഒമ്പത് ടെസ്റ്റില്‍ നിന്നാണ് റിഷഭ് റാങ്കിങില്‍ ആദ്യ 20നുള്ളില്‍ സ്ഥാനം നേടിയിരിക്കുന്നത്. ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റിലെ തന്നെ മറ്റൊരു സൂപ്പര്‍ താരമായ ചേതേശ്വര്‍ പൂജാര റാങ്കിങില്‍ ഒരു പോയിന്റ് മുന്നേറി മൂന്നാം സ്ഥാനത്തെത്തി. ക്യാപ്റ്റന്‍ കോഹ്‌ലി തന്റെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബൗളിങില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും കരിയറിലെ തന്റെ മികച്ച റാങ്കിങ് കണ്ടെത്തി. യാദവ് 45ാം സ്ഥാനത്താണ്. ബൗളിങില്‍ ജഡേജ ആദ്യ അഞ്ചില്‍ സ്ഥാനം പിടിച്ചു.

Next Story

RELATED STORIES

Share it