Cricket

ഉമ്രാന്‍ മാലിഖ് പറക്കുന്നു; 154 കിലോമീറ്റര്‍ വേഗത പിന്നിട്ടു

ഉമ്രാന്റെ ആദ്യത്തെ റെക്കോഡ് വേഗത ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ആയിരുന്നു.

ഉമ്രാന്‍ മാലിഖ് പറക്കുന്നു; 154 കിലോമീറ്റര്‍ വേഗത പിന്നിട്ടു
X


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 15ാം സീസണിലെ ഏറ്റവു വേഗമേറിയ പന്ത് എന്ന റെക്കോഡ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജമ്മുകശ്മീര്‍ താരം ഉമ്രാന്‍ മാലിഖിന്റെ പേരിലാണ്(152.8). എന്നാല്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഋതുരാജ് ഗെയ്ക്ക്‌വാദിനെതിരേ എറിഞ്ഞ താരത്തിന്റെ പന്തിന്റെ വേഗത 154 കിലോമീറ്റര്‍ ആണ്. തന്റെ തന്നെ പേരിലുള്ള റെക്കോഡാണ് ഇന്ന് ഉമ്രാന്‍ മറികടന്നത്. ഈ റെക്കോഡില്‍ താരത്തിന് തൊട്ടുപിറകിലുള്ളത് ഗുജറാത്തിന്റെ ലോക്കി ഫെര്‍ഗൂസണ്‍(153.9) ആണ്. പിന്നീടുള്ള മൂന്ന് മികച്ച സമയവും ഉമ്രാന്റെ പേലില്‍ തന്നെയാണ്. ഇന്ന് വിക്കറ്റ് ഒന്നും നേടാനാവത്ത താരം 48 റണ്‍സും വിട്ടുകൊടുത്തിരുന്നു. ഉമ്രാന്റെ ആദ്യത്തെ റെക്കോഡ് വേഗത ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ആയിരുന്നു.




Next Story

RELATED STORIES

Share it