Cricket

ഹാര്‍ദ്ദിക്കിന്റെ ഓള്‍ റൗണ്ട് മികവില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ചാഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഇന്ത്യയ്ക്കായി നേടി.

ഹാര്‍ദ്ദിക്കിന്റെ ഓള്‍ റൗണ്ട് മികവില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
X


സതാംപട്ണ്‍; ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഹാര്‍ദ്ദിക്ക് പാണ്ഡെയുടെ ഓള്‍റൗണ്ടിങ് മികവിലാണ് ഇന്ത്യയുടെ ജയം. 33 പന്തില്‍ 51 റണ്‍സ് നേടിയ താരം നാല് വിക്കറ്റും നേടിയാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. 199 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച ഇംഗ്ലണ്ടിനെ 148 റണ്‍സിന് ഇന്ത്യ ഒതുക്കി. ചാഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഇന്ത്യയ്ക്കായി നേടി. മോയിന്‍ അലി (36), ജോര്‍ദ്ദന്‍ (26), ബ്രൂക്ക് (28), മാലന്‍ (21) എന്നിവരാണ് ഇംഗ്ലണ്ടിനായി രണ്ടക്കം കടന്നവര്‍.


നേരത്തെ ഇന്ത്യയ്ക്കായി ദീപക് ഹൂഡ(33), സൂര്യകുമാര്‍ യാദവ്(39), രോഹിത്ത് ശര്‍മ്മ (24) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു.




Next Story

RELATED STORIES

Share it