Cricket

ഡല്‍ഹിയുടെ വാര്‍ണര്‍ ഷോയും ബൗളിങ് ഷോയും; ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയം

10.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി പിന്‍തുടരുകയായിരുന്നു.

ഡല്‍ഹിയുടെ വാര്‍ണര്‍ ഷോയും ബൗളിങ് ഷോയും; ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയം
X

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയം. പഞ്ചാബ് കിങ്‌സ് ഇലവനെതിരേയാണ് ഡല്‍ഹിയുടെ തകര്‍പ്പന്‍ ജയം. 30 പന്തില്‍ 60 റണ്‍സുമായി ഡേവിഡ് വാര്‍ണറും 20 പന്തില്‍ 41 റണ്‍സുമായി പൃഥ്വി ഷായും നിലയുറപ്പിച്ചാണ് ഡല്‍ഹിക്ക് ജയമൊരുക്കിയത്. നേരത്തെ ബൗളര്‍മാരുടെ മികവില്‍ പഞ്ചാബിനെ ഡല്‍ഹി ചെറിയ സ്‌കോറില്‍ ഒതുക്കിയിരുന്നു. 116 എന്ന ചെറിയ ലക്ഷ്യം 10.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി പിന്‍തുടരുകയായിരുന്നു.


ഖലീല്‍ അഹ്മദ്, കുല്‍ദീപ് യാദവ്, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി രണ്ട് വീതം വിക്കറ്റെടുത്തു. പഞ്ചാബ് നിരയില്‍ ജിതേഷ് ശര്‍മ്മ(32), മായങ്ക് അഗര്‍വാള്‍(24) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.





Next Story

RELATED STORIES

Share it