Cricket

ഐപിഎല്‍; ഡല്‍ഹിക്കെതിരേ കൊല്‍ക്കത്ത 154-6

ക്യാപ്റ്റന്‍ മോര്‍ഗനും നരേയ്‌നും റണ്ണൊന്നുമെടുക്കാതെ പുറത്തായി.

ഐപിഎല്‍; ഡല്‍ഹിക്കെതിരേ കൊല്‍ക്കത്ത 154-6
X


അഹ്മദാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ തപ്പി തടഞ്ഞ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനെ നൈറ്റ് റൈഡേഴ്‌സിനായുള്ളൂ. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു.ശുഭ്മാന്‍ ഗില്ലും(43) റസ്സലും (27 പന്തില്‍ 45 )ആണ് ഇന്ന് നൈറ്റ് റൈഡേഴ്‌സിനായി മികച്ചു നിന്നത്. നിതേഷ് റാണാ(15), രാഹുല്‍ ത്രിപാഠി (19), ദിനേഷ് കാര്‍ത്തിക്ക് (14) എന്നിവര്‍ക്ക് ഫോം കണ്ടെത്താനായില്ല. കഴിഞ്ഞ മല്‍സരത്തില്‍ വന്‍ ഫോമിലായിരുന്ന ക്യാപ്റ്റന്‍ മോര്‍ഗനും നരേയ്‌നും റണ്ണൊന്നുമെടുക്കാതെ പുറത്തായി. അക്‌സര്‍ പട്ടേലും ലലിത് യാദവും ഡല്‍ഹിക്കായി രണ്ട് വീതം വിക്കറ്റെടുത്തു.




Next Story

RELATED STORIES

Share it