സിക്‌സില്‍ ഗെയിലിന് റെക്കോഡ്

സിക്‌സില്‍ ഗെയിലിന് റെക്കോഡ്

ഓവല്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച താരമെന്ന റെക്കോഡ് ഇനി വെസ്റ്റ്ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന് സ്വന്തം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലാണ് ഗെയ്ല്‍ ഈ നേട്ടം കൈവരിച്ചത്. പാകിസ്താന്റെ ശഹീദ് അഫ്രീദിയുടെ റെക്കോഡാണ് ഗെയ്ല്‍ പഴംകഥയാക്കിയത്. 477 സിക്‌സാണ് ഗെയ്ല്‍ നേടിയത്. 444ാമത്തെ മല്‍സരത്തിലാണ് ഗെയില്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്. 524 മല്‍സരങ്ങളില്‍ നിന്നായി അഫ്രീഡി നേടിയത് 476 സിക്‌സാണ്. ഏകദിനത്തില്‍ 276 ഉം ട്വന്റിയില്‍ 103 ഉം ടെസ്റ്റില്‍ 98 ഉം സിക്‌സ് ഗെയ്ല്‍ നേടിയിട്ടുണ്ട്. ബ്രണ്ടന്‍ മക്കുലം(398), സനത് ജയസൂര്യ(352), രോഹിത്ത് ശര്‍മ്മ(349) എന്നിവരാണ് റെക്കോഡില്‍ മൂന്ന് മുതല്‍ സ്ഥാനത്തുള്ളവര്‍. ലോകകപ്പോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ഗെയ്ല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മല്‍സരത്തില്‍ ഗെയില്‍ സെഞ്ചുറി നേടി. ഗെയ്ല്‍ 129 പന്തില്‍ നിന്നും 135 റണ്‍സ് നേടി. കൂറ്റന്‍ സ്‌കോര്‍ മറികടന്ന ഇംഗ്ലണ്ട് മല്‍സരത്തില്‍ ജയിച്ചു.

RELATED STORIES

Share it
Top