Cricket

പാക് ലീഗ് ഒഴിവാക്കി ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ച് ബ്ലസിങ് മുസറബാനി; നടപടി സ്വീകരിക്കുമെന്ന് പിസിബി

പാക് ലീഗ് ഒഴിവാക്കി ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ച് ബ്ലസിങ് മുസറബാനി; നടപടി സ്വീകരിക്കുമെന്ന് പിസിബി
X

ഇസ്ലാമാബാദ്: പാകിസ്താന്‍ സൂപ്പര്‍ ലീഗ് ഒഴിവാക്കി ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ച സിംബാബ്വെന്‍ താരം ബ്ലസിങ് മുസറബാനിക്കെതിരേ നിയമനടപടിക്കൊരുങ്ങി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി).

പിഎസ്എല്ലില്‍ ഇസ്ലാമാബാദ് യുനൈറ്റഡിനു വേണ്ടി കളിക്കാനാണ് താരം കരാര്‍ ഒപ്പുവച്ചിരുന്നത്. എന്നാല്‍ ഇതേ സമയത്ത് ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സമീപിച്ചതോടെ മുസറബാനി തന്റെ തീരുമാനം മാറ്റുകയായിരുന്നു.വെസ്റ്റ് ഇന്‍ഡീസ് താരം ഷമാര്‍ ജോസഫിന് പകരക്കാരനായിട്ടായിരുന്നു പിഎസ്എല്ലില്‍ മുസറബാനിയെ ടീമിലെടുത്തത്. അതേസമയം, ഐപിഎല്ലില്‍ മുസ്താഫിസുര്‍ റഹ്‌മാന് പകരമായിട്ടാണ് േെകാല്‍ക്കത്ത മുസറബാനിയെ സമീപിച്ചത്. ഇത് ആദ്യമായിട്ടല്ല പിഎസ്എല്‍ ഒഴിവാക്കി താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ താരം കോര്‍ബിന്‍ ബോഷ് പിഎസ്എല്‍ ഒഴിവാക്കി ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചിരുന്നു. പ്രധാനപ്പെട്ട ലീഗുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോയ താരമാണ് മുസറബാനി. 2026 ട്വന്റി-20 ലോകകപ്പില്‍ 13 വിക്കറ്റുകള്‍ പിഴുത് മിന്നും ഫോമിലാണ്. കരുത്തരായ ഓസ്‌ട്രേലിയയെ ഇത്തവണത്തെ ലോകകപ്പില്‍ സിംബാബ്വെ പരാജയപ്പെടുത്തിയിരുന്നു. അതില്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ചത് മുസറബാനിയാണെന്നതാണ് ശ്രദ്ധേയം.





Next Story

RELATED STORIES

Share it