Cricket

ഐപിഎല്‍; ആന്റി ഫ്‌ളവര്‍ ലഖ്‌നൗ ഫ്രാഞ്ചൈസി കോച്ച്

ടീമിന്റെ ക്യാപ്റ്റനായി കെ എല്‍ രാഹുല്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഐപിഎല്‍; ആന്റി ഫ്‌ളവര്‍ ലഖ്‌നൗ ഫ്രാഞ്ചൈസി കോച്ച്
X


മുംബൈ: ഐപിഎല്ലില്‍ പുതിയ സീസണില്‍ കളിക്കുന്ന ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ കോച്ചായി സിംബാബ്‌വെ മുന്‍ ക്യാപ്റ്റന്‍ ആന്റി ഫ്‌ളവര്‍ എത്തും. ഫ്രാഞ്ചൈസിയുടെ ഉടമകളായ ആര്‍പി സഞ്ജീവ് ഗോയങ്കെ ഗ്രൂപ്പാണ് വാര്‍ത്ത പുറത്ത് വിട്ടത്.2020 ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. 12 വര്‍ഷത്തോളം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് കീഴിലെ നിരവധി ക്ലബ്ബുകളെ ആന്റി ഫ്‌ളവര്‍ പരിശീലിപ്പിച്ചിരുന്നു. അവസാനായി പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ ചാംപ്യന്‍മാരായ മുള്‍ട്ടാന്‍ സുല്‍ത്താനെയും കരീബിയന്‍ സൂപ്പര്‍ ലീഗിലെ റണ്ണേഴ്‌സ് അപ്പായ സെന്റ് ലൂസിയാ കിങ്‌സിനെയും പരിശീലിപ്പിച്ചിരുന്നു. ലഖ്‌നൗ ടീമിന്റെ ക്യാപ്റ്റനായി കെ എല്‍ രാഹുല്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.




Next Story

RELATED STORIES

Share it