Pravasi

ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ഷികാഘോഷം നടത്തി

ഒഐസിസി ദമ്മാം റീജ്യനല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഹനീഫ റാവുത്തര്‍ ഉദ്ഘാടനം ചെയ്തു.

ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ഷികാഘോഷം നടത്തി
X
ദമ്മാം: ഒഐസിസി ദമ്മാം മലപ്പുറം ജില്ലാകമ്മിറ്റി വാര്‍ഷികാഘോഷം നടത്തി. സാംസ്‌കാരിക സമ്മേളനം ഒഐസിസി ദമ്മാം റീജ്യനല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഹനീഫ റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗഫൂര്‍ വണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. വനിതാ വേദി റീജ്യനല്‍ പ്രസിഡന്റ് ഡോ. സിന്ധു ബിനു, യൂത്ത് വിങ് പ്രസിഡന്റ് നബീല്‍ നൈതല്ലൂര്‍, ഫിനാന്‍സ് കണ്‍വീനര്‍ അബ്ദുര്‍ റഹ്മാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി, പ്രോഗ്രാം കണ്‍വീനര്‍ അന്‍വര്‍ എളാട്ടുപറമ്പില്‍ സംസാരിച്ചു. ഗ്ലോബല്‍ മെമ്പര്‍ മാത്വൂ ജോസഫ്, റീജണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ.കെ.സലിം, വൈസ് പ്രസിഡണ്ട് ചന്ദ്രമോഹന്‍, ട്രഷറര്‍ റഫീക്ക് കൂട്ടിലങ്ങാടി, ഓഡിറ്റര്‍ കരീം പരുത്തികുന്നന്‍, ജില്ലാ വൈസ് പ്രസിഡന്റ് ആസിഫ് താനൂര്‍, ശിഹാബ് കായംകുളം, അബ്ബാസ് തറയില്‍, ടി പി റിയാസ്, ജമാല്‍ സി മുഹമ്മദ്, റസക്ക് നഹ ഫൈസല്‍, സിദ്ദീഖ്, ബിജു, നിയാസ്, ഷൗക്കത്ത്, സംബന്ധിച്ചു.




Next Story

RELATED STORIES

Share it