Latest News

കൊച്ചി മെട്രോ സര്‍വീസ് തടസപ്പെട്ടു

കൊച്ചി മെട്രോ സര്‍വീസ് തടസപ്പെട്ടു
X

കൊച്ചി: കൊച്ചി മെട്രോയില്‍ ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനില്‍വെച്ചാണ് ട്രെയിന്‍ തകരാറിലായത്. ഇതുമൂലം സര്‍വീസുകള്‍ തടസപ്പെട്ടു. തകരാറിലായ ട്രെയിന്‍ മറ്റൊരു ട്രെയിനില്‍ കെട്ടിവലിച്ച് മുട്ടം യാര്‍ഡിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ അധികൃതരുടെ ശ്രമം. അര മണിക്കൂറില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് കെഎംആര്‍എല്‍ അറിയിക്കുന്നത്.

ഇന്ന് രാവിലെ എട്ടുമണി മുതലാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. ഇതുമൂലം രാവിലെ മെട്രോയെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളും ജോലിസ്ഥലത്തേക്ക് പോയ യാത്രക്കാരുമടക്കം നിരവധി പേരാണ് പ്രതിസന്ധിയിലായത്. എല്ലാ ട്രെയിനുകളും 10 കിമീ വേഗത്തിലാണ് സര്‍വീസ് നടത്തുന്നത്. സാങ്കേതിക പ്രശ്‌നം നേരിട്ട ട്രെയിന്‍ മെട്രോ മുട്ടീ യാര്‍ഡില്‍ എത്തിയാല്‍ എല്ലാ ട്രെയിനുകളും സാധാരണ വേഗത്തില്‍ സര്‍വീസ് തുടരുമെന്നാണ് കെഎംആര്‍എല്‍ അറിയിക്കുന്നത്.

Next Story

RELATED STORIES

Share it