Latest News

ആലപ്പുഴയില്‍ അമ്മയുടെ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചുമൂടി മകന്‍

ആലപ്പുഴയില്‍ അമ്മയുടെ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചുമൂടി മകന്‍
X

ആലപ്പുഴ: തുറവൂരില്‍ അമ്മയുടെ മൃതദേഹം മകന്‍ വീടിനുള്ളില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. പടിഞ്ഞാറെ മനക്കോടം സ്വദേശിനി രാധയുടെ മൃതദേഹമാണ് മകന്‍ ഗിരീഷ് വീടിനുള്ളില്‍ രഹസ്യമായി കുഴിച്ചിട്ടത്. വീടിന്റെ അടുക്കളയിലാണ് രാധയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കുത്തിയതോട് പോലിസ് കേസെടുത്ത് ഗീരീഷിനെ കസ്റ്റഡിയിലെടുത്തു.

രാധയും ഗിരീഷും മാത്രമായിരുന്നു ആ വീട്ടില്‍ താമസിച്ചിരുന്നത്. അമ്മ മരിച്ച വിവരം ഗിരീഷ് തന്നെയാണ് നാട്ടുകാരെ അറിയിച്ചത്. എന്നാല്‍ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ പണമില്ലാത്തതിനാലാണ് ആരേയും അറിയിക്കാതെ വീടിനുള്ളില്‍ തന്നെ അടക്കം ചെയ്തതെന്നാണ് ഗിരീഷ് നല്‍കുന്ന വിശദീകരണം. കൂടാതെ വീടിന് ചുറ്റും വലിയ തോതിലുള്ള വെള്ളക്കെട്ടുള്ളതിനാല്‍ പുറത്ത് അടക്കം ചെയ്യാന്‍ സാധിക്കില്ലെന്നും ഗിരീഷ് ചൂണ്ടിക്കാട്ടുന്നു.

ഗിരീഷിന്റെ വാക്കുകളില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. പോലിസ് നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. കുത്തിയതോട് പോലിസ് അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുമെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it