- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ട് മിനിറ്റില്‍ ഫലം അറിയും; ഉമിനീര്‍ പരിശോധന വ്യാപകമാക്കാനൊരുങ്ങി കേരള പോലിസ്

കോഴിക്കോട്: പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ 'സൊറ്റോക്‌സ്' അനലൈസറുകളുടെ ഉപയോഗം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി കേരള പോലിസ്. ലഹരി കേസുകളുടെ വര്‍ധനവാണ് പോലിസ് സേനയെ ഈ നീക്കത്തിലേക്ക് നയിച്ചത്.
ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ പോലിസ് യൂണിറ്റുകള്‍ക്കാണ് അനലൈസറുകള്‍ നല്‍കിയിരിക്കുന്നത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന വിവിധ സംഘടനകളുടെ സഹായത്തോടെയാണ് ഉപകരണങ്ങള്‍ പോലിസിന് ലഭിച്ചത്. ഏകദേശം 2,000 രൂപ വിലവരുന്ന ഒരു കിറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാനാകൂ. ചെലവ് കൂടുതലായതിനാല്‍ വിവിധ ഫണ്ടുകള്‍ സമാഹരിച്ച് കിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് പോലിസിന്റെ പദ്ധതി.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ ബ്രെത്തനലൈസര്‍ ഉണ്ടായിരുന്നുവെങ്കിലും രാസ ലഹരി ഉപയോഗം തിരിച്ചറിയുന്നത് ഇതുവരെ ബുദ്ധിമുട്ടായിരുന്നു. സംശയാസ്പദരായവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി രക്തം, നഖം, മുടി എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് അയക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. സംശയത്തിന്റെ പേരില്‍ നേരിട്ട് രക്ത പരിശോധന നടത്തുന്നതിലും നിയന്ത്രണങ്ങളുണ്ടായിരുന്നു. പുതിയ സംവിധാനത്തില്‍ ഉമിനീര്‍ സാമ്പിള്‍ ഉപയോഗിച്ച് രണ്ട് മിനിറ്റിനകം ഫലം ലഭ്യമാകും. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നുന്നവരെ ഉടന്‍ പരിശോധിച്ച് മയക്കുമരുന്ന് ഉപയോഗം കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും.
കൊച്ചി സിറ്റിയില്‍ മാത്രം 2,000 അനലൈസറുകള്‍ കൂടി വാങ്ങാനുള്ള നടപടികള്‍ തുടങ്ങി. പദ്ധതി വിജയകരമായാല്‍ മറ്റു ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















