- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈറ്റില റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഷാജിയും സുധയും ഏറെനാളായി സൗഹൃദത്തിലായിരുന്നുവെന്ന് പോലിസ്

കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആസൂത്രിതമായ ഒരു കൊലപാതകമല്ല ഇതെന്നാണ് പോലിസ് പറയുന്നത്. തന്റെ കുടുംബം തകര്‍ക്കുമെന്ന യുവതിയുടെ ഭീഷണിയായിരുന്നു പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പിന്നാലെയുണ്ടായ കയ്യാങ്കളിക്കിടെ ഷാജി യുവതിയുടെ വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. ഇത്തരത്തില്‍ മുഖത്തിടിയേറ്റ് കരിങ്കലില്ലേക്ക് തെറിച്ചുവീണാണ് സുധ മരിച്ചതെന്ന് പ്രതി ഷാജിയുടെ മൊഴിയില്‍ പറയുന്നതെന്ന് പോലിസ്.
ഷാജിയും സുധയും ഏറെനാള്‍ സൗഹൃദത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇരുവരും കുടുംബസുഹൃത്തുക്കള്‍ കൂടിയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ളയാളാണ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ഷാജി. ഇയാള്‍ക്ക് സുധയുടെ കുടുംബവുമായി ഏറെക്കാലമായി അടുത്ത ബന്ധമുണ്ടായിരുന്നു. വിവാഹമോചിതയായ സുധയും ഷാജിയും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നുവെന്നും പോലിസ് പറയുന്നു. അത്തരത്തില്‍ ഒരു കണ്ടുമുട്ടലാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവസ്ഥലത്തുവെച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയുണ്ടായ അടിപിടിയില്‍ ഷാജി സുധയെ ശ്വാസംമുട്ടിച്ചുകൊന്നശേഷം ട്രാക്കില്‍ തള്ളുകയായിരുന്നുവെന്നാണ് കേസ്. മരണം ട്രെയിനിടിച്ചാണെന്ന് വരുത്താനായാണ് പ്രതി മൃതദേഹം റെയില്‍വേ ട്രാക്കില്‍ കൊണ്ടുവെച്ചത്. എന്നാല്‍ ട്രെയിന്‍ വരാത്ത ട്രാക്കാണ് ഇതെന്ന് ഇയാള്‍ക്ക് അറിയില്ലായിരുന്നു. പിന്നാലെ ഷാജി ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോകാന്‍ ശ്രമിക്കുമ്പോഴാണ് കാക്കനാട് നിന്ന് പിടിയിലാകുന്നത്.
കോട്ടയം പനച്ചിക്കാട് മൂലേടം പൂവന്‍തുരുത്ത് നാട്ടകം മൂലക്കളത്തില്‍ വീട്ടില്‍ ബേബിയുടേയും അശ്വതിയുടേയും മകളാണ് സുധാ ബേബി(46). കടുത്തുരുത്തി ആപ്പാഞ്ചിറയിലാണ് സുധ കുറെക്കാലം താമസിച്ചിരുന്നത്. മൂലേടത്ത് ഇടയ്ക്കുവന്ന് താമസിക്കാറുണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ ഹൈക്കോടതി മുന്‍ ജീവനക്കാരന്‍ വൈറ്റില പൊന്നുരുന്നി പി സി റോഡില്‍ പൊന്നുരുന്നി ഈസ്റ്റ് ഗ്രാമീണ വായനശാലയ്ക്കുസമീപം കണ്ടത്തില്‍ വീട്ടില്‍ കെ വി ഷാജി(63)പിടിയിലായി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൃതദേഹം മൂലേടത്തെ വീട്ടില്‍ എത്തിച്ചു. സംസ്‌കാരം ബുധനാഴ്ച 11.30ന് പാക്കില്‍ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ഫെബ്രുവരി 23 രാത്രിയാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഇതുവഴി കടന്നുപോയ അമൃത എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ് വൈറ്റില റെയില്‍വേ മേല്‍പ്പാലത്തിനുസമീപം ട്രെയിന്‍ ഓടാത്ത പാളത്തില്‍ മൃതദേഹം കണ്ടത്. ഉടന്‍ റെയില്‍വേ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലിസിലും വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ മരട് പോലിസ് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയത്. ഇതോടെ മരണം സംഭവിച്ചത് ട്രെയിന്‍ തട്ടിയല്ലെന്നും കൊലപാതകമാണെന്ന നിഗമനത്തിലും പോലിസ് എത്തുകയായിരുന്നു.
മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേര്‍ന്നും ശരീരഭാഗങ്ങള്‍ പുറത്തുമായുമാണ് കണ്ടെത്തിയത്. സ്ത്രീയുടെ മുഖത്തടക്കം പാടുകള്‍ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ഇതായിരുന്നു കൊലപാതകമാണെന്ന് പോലിസ് സംശയിക്കാനിടയായ കാരണം. കൂടാതെ, പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും സമീപം രക്തക്കറ കണ്ടെത്തിയതും മൃതദേഹത്തിന് സമീപത്തുനിന്ന് മൊബൈല്‍ ഫോണ്‍ ലഭിച്ചതും നിര്‍ണായകമായി. ഇവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയെ തിരിച്ചറിഞ്ഞ് പ്രതിയിലേക്കെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















