Latest News

ഐഷാ പോറ്റി പാര്‍ട്ടിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയെന്ന് ബിജെപി നേതാവ്

കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കൈയിലുണ്ടെന്ന് അവകാശവാദം

ഐഷാ പോറ്റി പാര്‍ട്ടിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയെന്ന് ബിജെപി നേതാവ്
X

കൊട്ടാരക്കര: കോണ്‍ഗ്രസില്‍ ചേര്‍ന്ന സിപിഎം മുന്‍ എംഎല്‍എ ഐഷാ പോറ്റി ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയതായി ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി വയക്കല്‍ സോമന്‍. ഐഷാ പോറ്റി തിരുവനന്തപുരത്തുവച്ച് ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. തിരുവനന്തപുരത്ത് വച്ചുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ തന്റെ കൈയിലുണ്ടെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പുറത്തുവിടുമെന്നും വയക്കല്‍ സോമന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഈശ്വര വിശ്വാസിയായിരുന്ന ഐഷാ പോറ്റിയെ പിന്നീട് നിരീശ്വരവാദിയാക്കിയത് സിപിഎമ്മാണെന്നും സോമന്‍ വിമര്‍ശിച്ചു.

ഒരുമാസം മുന്‍പണ് ഐഷാ പോറ്റി സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയത്. മൂന്നു തവണ കൊട്ടാരക്കര എംഎല്‍എ ആയിരുന്ന ഐഷാ പോറ്റി അഞ്ചു വര്‍ഷത്തോളമായി സിപിഎമ്മുമായി അകല്‍ച്ചയിലായിരുന്നു. കൊട്ടാരക്കരയിലെ മല്‍സരചിത്രം തെളിയുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഐഷാ പോറ്റി മല്‍സരിക്കുമെന്ന സംശയം ബലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് വയക്കല്‍ സോമന്റെ പ്രതികരണം.

Next Story

RELATED STORIES

Share it